ഡല്‍ഹിയില്‍ ഒരു മുഴം മുമ്പെ ആം ആദ്മി; എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു- കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍

ഫെബ്രുവരി എട്ടിന് ഒറ്റഘട്ടമായാണ് ഡല്‍ഹി തെരെഞ്ഞെടുപ്പ്

ഡല്‍ഹിയില്‍ ഒരു മുഴം മുമ്പെ ആം ആദ്മി; എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു- കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 70 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷി ആം ആദ്മി പാര്‍ട്ടി. 46 സിറ്റിങ് എം.എല്‍.എമാരും പോരിനുണ്ട്. പ്രമുഖ എതിര്‍കക്ഷികളായ ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്ന വേളയിലാണ് ആം ആദ്മിയുടെ പ്രഖ്യാപനം.

്പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ആം ആദ്മിക്കായി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ഗഞ്ചില്‍ നിന്നുമാണ് ജനവിധി തേടുക.

ഫെബ്രുവരി എട്ടിന് ഒറ്റഘട്ടമായാണ് ഡല്‍ഹി തെരെഞ്ഞെടുപ്പ്.

അതിനിടെ, കോണ്‍ഗ്രസ് 14 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി ഈയാഴ്ച അവസാന വാരം പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്.

2015ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റു നേടിയാണ് ആം ആദ്മി അധികാരം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് മൂന്നു സീറ്റു മാത്രമേ കിട്ടിയുള്ളൂ. 1998 മുതല്‍ 2013 വരെ തലസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റു പോലും കിട്ടിയിരുന്നില്ല.

Next Story
Read More >>