ആപ്പിന് 'ആപ്പാ'യി മറ്റൊരു എ.എ.പി

ഇരു പാര്‍ട്ടികളുടെയും ചുരുക്ക പേരിലുള്ള സാമ്യം വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ആപ്കി ആപ്‌നി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജിയിലെ ആവശ്യം.

ആപ്പിന് ആപ്പായി മറ്റൊരു എ.എ.പി

ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി (ആപ്പ്)ക്ക് പുതിയ വെല്ലുവിളിയാണ് ആപ്കി ആപ്‌നി പാര്‍ട്ടി (എ.എ.പി). ആപ്കി ആപ്‌നി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ആപ്കി ആപ്‌നി പാര്‍ട്ടിയോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരു പാര്‍ട്ടികളുടെയും ചുരുക്ക പേരിലുള്ള സാമ്യം വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ആപ്കി ആപ്‌നി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജിയിലെ ആവശ്യം.

ആപ്കി ആപ്‌നി പാര്‍ട്ടിയുടെ രജിസ്‌ട്രേഷനെതിരെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂല നിലപാടല്ല കമ്മീഷന്‍ സ്വീകരിച്ചത്.

Read More >>