28 പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിച്ചേക്കും

പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനയ്ക്കായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇത് നിതി ആയോഗ് അംഗീകരിക്കുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

28 പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിച്ചേക്കും

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള 28 സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള തന്ത്രപരമായ നീക്കവുമായി ധനമന്ത്രാലയം. ഇവയിൽ മൂന്നെണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റിരുന്നു. പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കലിലൂടെ വരുമാനം നേടുക എന്ന പ്രധാന ലക്ഷ്യമാണ് ധനമന്ത്രാലയം തീരുമാനത്തിലൂടെ മുന്നോട്ടുവെക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ), ഓഫർ ഫോർ സെയിൽ, ബൈ ബാക്ക്, എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട്‌സ് എന്നി ഓഹരി വിറ്റഴിക്കൽ മാർഗങ്ങളിലൂടെ ഡിപാർട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌നമെന്റ് 85,000 കോടി രൂപ സമാഹരിച്ചിരുന്നു. ബജറ്റിൽ നിശ്ചയിച്ചിരുന്ന 80,000 കോടിയേക്കാൾ കൂടുതലാണിത്. 2018-19 സാമ്പത്തിക വർഷത്തിൽ മൂന്നു കമ്പനികളാണ് തന്ത്ര പ്രധാനമായി വിറ്റുപോയത്. ഹോസ്പിറ്റൽ സർവീസസ് കൺസൾട്ടൻസി കോർപ്പറേഷൻ(എച്ച്.എസ്.സി.സി)ഡ്രെഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(ഡി.സി.ഐ.എൽ), നാഷമൽ പ്രോജക്ട്‌സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ(എൻ.പി.സി.സി)എന്നിവയാണവ. എച്ച്.എസ്.സി.സിയെ 285 കോടിയുടെ പരിഗണനയിലാണ് എൻ.ബി.സി.സി ഇന്ത്യ ഏറ്റെടുത്തത്. നാലു തുറമുഖങ്ങളുടെ കൺസോർഷ്യം ഡി.സി.എല്ലിനെ 1,049 കോടി രൂപയ്ക്ക് വാങ്ങി. വാപ്‌കോസ് 79.80 കോടിക്ക് എൻ.പി.സി.സിയെ ഏറ്റെടുത്തു.

പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനയ്ക്കായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇത് നിതി ആയോഗ് അംഗീകരിക്കുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനയിലൂടെ വരുമാനം കണ്ടെത്താനുള്ള തീരുമാനം ശക്തമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ടെലികമ്മ്യുണിക്കേഷൻ കൺസൾട്ടൻസ് (ഇന്ത്യ), റഫെയിൽടെൽ കോർപ്പറേഷൻ ഇന്ത്യ, നാഷമൽ സീഡ് കോർപ്പറേഷൻ ഇന്ത്യ, തെഹ്‌റി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, വാട്ടർ ആന്റ് പവർ കൺസൾട്ടൻസി സർവസസ് (ഇന്ത്യ), എഫ്.സി.ഐ അരാവലി ജിപ്‌സം ആന്റ് മിനറൽ എന്നിവയുടെ ഓഹരികളുടെ ആദ്യ വില്പനയ്ക്കും കേന്ദ്രം അനുമതി നൽകുന്നതായാണ് വിവരം.

Read More >>