150 പേർ പങ്കെടുത്ത വിവാഹം; നീക്കം ചെയ്തത് 150 ക്വിന്റൽ മാലിന്യം!

പരിസ്ഥിതി കോട്ടമുണ്ടായെന്നു സാമൂഹ്യപ്രവർത്തകർ

150 പേർ പങ്കെടുത്ത വിവാഹം; നീക്കം ചെയ്തത് 150 ക്വിന്റൽ മാലിന്യം!

ആഢംബര വിവാഹം അവശേഷിപ്പിച്ചത് 150 ക്വിന്റൽ മാലിന്യം! ഇതു നീക്കം ചെയ്യാൻ ചെലവായത് 54000ലധികം രൂപ. ദക്ഷിണാഫ്രിക്കയിൽ താമസമാക്കിയ ഗുപ്താ കുടുംബത്തിലെ കല്യാണമാണ് ഉത്തരാഖണ്ഡിലെ ഔലിയിൽ നടന്നത്. കേവലം 150 പേർക്ക് മാത്രം പങ്കെടുക്കാൻ അനുവാദം നൽകിയ വിവാഹ പരിപാടിയിലാണ് ഇത്രയും മാലിന്യമുണ്ടായത്.

200 കോടി രൂപയായിരുന്നു ഹിമാലയൻ വിനോദ സഞ്ചാര മേഖലയായ ഔലിയിൽ നടന്ന വിവാഹത്തിന് ചെലവായത്. ജൂൺ 18 മുതൽ 22 വരെയായിരുന്നു അജയ് ഗുപ്തയുടെ മകൻ സൂര്യകാന്തിന്റെ വിവാഹം. 20 മുതൽ 22 വരെ അതുൽ ഗുപ്തയുടെ മകൻ ശശാങ്കിന്റെ വിവാഹവും നടന്നു.

ഔലിയിൽ നടക്കുന്ന ഈ കൂറ്റൻ വിവാഹാഘോഷം പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ജൂലൈ ഏഴിനകം ഔലിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നൈനിറ്റാൾ ഹൈക്കോടതി നിർദ്ദേശിച്ചു.

മാലിന്യം നീക്കാൻ ചെലവായ തുക വിവാഹം നടത്തിയവരിൽ നിന്ന് ഈടാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

Read More >>