മോദി സര്‍ക്കാര്‍ ദേശസ്‌നേഹത്തിന് പുതിയ നിര്‍വചനം കൊണ്ടുവന്നു: സോണിയ

രാജ്യത്തിന്റെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്നേഹികള്‍ എന്ന് വിളിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മോദി സര്‍ക്കാര്‍ ദേശസ്‌നേഹത്തിന് പുതിയ നിര്‍വചനം കൊണ്ടുവന്നു: സോണിയ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യയില്‍ ദേശസ്നേഹത്തിന് പുതിയൊരു നിര്‍വചനം കൊണ്ടു വന്നെന്നും രാജ്യത്തിന്റെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്നേഹികള്‍ എന്ന് വിളിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ തല്‍കോത്ര സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

രാജ്യത്ത് നിയമവാഴ്ച്ചയല്ല ബിജെപി ആഗ്രഹിക്കുന്നത്. മോദിയുടെ ഭരണകൂടം വിയോജിപ്പുകളെ അംഗീകരിക്കുന്നില്ല. സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്കെതിരെ ആക്രമണമുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ഓടിയൊളിക്കുകയാണ്. അവരവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ജനവിഭാഗങ്ങള്‍ക്കെതിരെ അക്രമം അരങ്ങേറുമ്പോള്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

രാജ്യത്ത് നിയമസംവിധാനം നിലനില്‍ക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ഒരു നിഷ്പക്ഷ സര്‍ക്കാരാണ് രാജ്യത്തിന് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും സോണിയ പറഞ്ഞു.

Read More >>