കടൽ മാലിന്യം നീക്കാൻ ജി20 രാജ്യങ്ങൾ ഒരുങ്ങുന്നു

ദിനംപ്രതി കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുകയാണ് പദ്ധതി.

കടൽ മാലിന്യം നീക്കാൻ ജി20 രാജ്യങ്ങൾ ഒരുങ്ങുന്നു

കടലിൽ വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഖ്യ ചർച്ചാ വിഷയമാക്കി ജി20 സമ്മേളനം. ഊർജ, പരിസ്ഥിതി മന്ത്രിമാർ ജപ്പാനിൽ ചേർന്ന ദിദ്വിന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ദിനംപ്രതി കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുകയാണ് പദ്ധതി. ഇതനുസരിച്ച് പദ്ധതിയുടെ പുരോഗതിയും, നടത്തിപ്പും വിലയിരുത്തുന്നതിനായി വർഷംതോറും അംഗരാജ്യങ്ങൾ അവലോകന യോഗം ചേരും. കടൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾക്ക് അവകാശമുണ്ട്. അതേസമയം പദ്ധതി എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ച് ധാരണയായിട്ടില്ല. പുതിയ പദ്ധതി കടലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. കടലിൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് നേതൃത്വം നൽകാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു. പ്ലാസ്റ്റിക്കിന് പകരം പ്രകൃതിക്ക് ദോഷം ചെയ്യാത്ത മറ്റ് വസ്ത്തുക്കൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>