മസ്തിഷ്‌ക ജ്വരം, മരണം 150: ദുരൂഹത മാറുന്നില്ല

മ​സ്​​തി​ഷ്​​ക ജ്വ​രം ര​ണ്ടു​ ദ​ശ​ക​ങ്ങ​ളാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും അ​ത്​ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത ഭ​ര​ണ​കൂ​ട​മാ​ണ്​ പ്ര​തി​സ്​​ഥാ​ന​ത്തെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

മസ്തിഷ്‌ക ജ്വരം, മരണം  150: ദുരൂഹത മാറുന്നില്ല

അഞ്ചു വയസ്സുകാരി വർഷ രക്ഷപ്പെടുമോ എന്നു രണ്ടു ദിവസം മുമ്പ് വരെ രേണു കുമാരിക്ക് അറിയില്ലായിരുന്നു. കനത്ത പനിയും വിറയലുമുണ്ടായതിനെ തുടർന്നാണ് മുസഫർ പൂരിലെ മീനാപൂർ ഗ്രാമവാസിയായ രേണു മകളേയും കൊണ്ട് ശ്രീ കൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രി(എസ്.കെ.എം.സി.എച്ച്) യിലെത്തുന്നത്. 'ചംകി ബുഖർ' എന്ന് പ്രദേശവാസികൾക്കിടയിൽ അറിയപ്പെടുന്ന രോഗവുമായി 100ലധികം കുട്ടികൾ ആശുപത്രിയിൽ കഴിയുന്ന കാഴ്ചയാണ് അവർക്കവിടെ കാണാൻ സാധിച്ചത്. എന്നാൽ ഡോക്ടർമാരും വിദഗ്ദ്ധരും 150ലധികം കുട്ടികൾ മരിച്ചത് മസ്തിഷക ജ്വരം മൂലമല്ലെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

'എന്തു പേരിട്ടു വിളിച്ചാലും ചികിത്സ ലഭിച്ചതോടെ എന്റെ മകളുടെ രോഗം കുറയുന്നുണ്ട്. അവൾ സുഖം പ്രാപിച്ചു വരുകയാണ്. വരും ദിവസങ്ങളിൽ ആശുപത്രി വിടാമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നു'- 'നിഗൂഢ രോഗം' ബാധിച്ച കുട്ടികളുമായി കിടക്ക പങ്കിടുന്ന വർഷയുടെ അമ്മ രേണു പറയുന്നു. മസ്തിഷക രോഗം ബാധിച്ച കുട്ടികൾ തിങ്ങി നിറയുന്ന ആശുപത്രിയിൽ നിന്നും മകളുമായി തിരികെ മടങ്ങാൻ സാധിക്കുമെന്നു കരുതുന്ന അപൂർവ്വം ഭാഗ്യവതികളായ രക്ഷിതാക്കളിലൊരാളാണ് രേണു. എന്നാൽ എല്ലാവരുടേയും അവസ്ഥ ഇതല്ല. 150ലധികം പേരാണ് മസ്തിഷ്‌ക വീക്കം മൂലം ഈ മാസം മാത്രം മരിച്ചത്. എന്നാൽ അസുഖത്തിലും അസുഖ കാരണത്തിലും മരണത്തിലും ദുരൂഹത തുടരുകയാണ്.

രോ​ഗം എവിടെ നിന്ന്?

ലിച്ചി പഴത്തിൽ നിന്നുള്ള വിഷാംശമാണോ, വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് മൂലമാണോ കുട്ടികൾ മരിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ദാരിദ്ര്യവും പോഷകക്കുറവും അനുഭവിക്കുന്ന കുഞ്ഞുങ്ങൾ കൊടുംചൂടു താങ്ങാനാകാതെ പനിക്ക് അടിപ്പെടുന്നതാകാമെന്നും അവർ പറയുന്നു.

ബുധനാഴ്ച നാലു കുട്ടികൾ കൂടി മരിച്ചു. അതേസമയം 16 കുട്ടികൾ കൂടി ആശുപത്രികളിൽ അഡിമിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നു എസ്.കെ.എം.സി.എച്ച് മെഡിക്കൽ സുപ്രണ്ട് ഡോ. എസ്. കെ. ശശി പറയുന്നു. നിലവിൽ ആശുപത്രിയിൽ 372 കുട്ടികൾ ചികിത്സയിലുണ്ട്. ചികിത്സക്കെത്തുന്ന കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുകയാണ്. ഒരു വയസ്സിനും-10 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് അസുഖം കൂടുതൽ ബാധിച്ചത്.

പട്‌ന, ദർബാംഗ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഡോക്ടർമാർ എത്തിയിട്ടുണ്ടെന്നും അതിനാൽ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മരണ സംഖ്യ ഇനി ഉയരില്ലെന്നുമാണ് പ്രതീക്ഷയെന്നു അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ 150ലധികം കൂട്ടികൾ മരിച്ചതിനു ശേഷമാണ് സഹായങ്ങളെത്തുന്നത് എന്നത് അപലപനീയമാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനു ശേഷം ലോകാരോഗ്യ സംഘടന, ദേശീയ രോഗനിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി), എയിംസ്, എന്നിവിടങ്ങളിലെ വിദഗ്ദ്ധർ രോഗകാരണങ്ങളെക്കുറിച്ചു പഠനം തുടങ്ങിയിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ തന്നെ ഇക്കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ മരണ സംഖ്യ പിടിച്ചു നിർത്താനാകുമെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

അനാസ്ഥ

കഴിഞ്ഞ ദിവസം എസ്.കെ.എം.സി.എച്ച് സന്ദർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രക്ഷിതാക്കളുടെ ശക്തമായ പ്രതിക്ഷേധമാണ് നേരിട്ടത്. അസുഖം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടാഴ്ചയായെങ്കിലും കുട്ടികളെ ഇന്നലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ സന്ദർശിക്കാനെത്തിയത്. 600 കിടക്കകളുള്ള ആശുപത്രിയിൽ 700 കിടക്കകൾ കൂടി ഉൾപ്പെടുത്താൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ 2014ൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സമാന വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് എവിടേയും എത്തിയില്ല. കുട്ടികൾ മരിച്ചു വീഴുമ്പോഴും പ്രാഥമിക സൗകര്യങ്ങളില്ലാതെയാണ് ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്.

മസ്തിഷ്‌ക ജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയുണ്ടെന്ന് കാട്ടി പരാതി ലഭിച്ചതിനെ തുടർന്നു നീതീഷ് കുമാർ അടക്കം നിരവധി മന്ത്രിമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, സഹമന്ത്രി അശ്വിനി ചൗബേ, സംസ്ഥാന ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ എന്നിവർക്കെതിരെ കേസ് എടുത്തത്.

മ​സ്​​തി​ഷ്​​ക ജ്വ​രം ര​ണ്ടു​ ദ​ശ​ക​ങ്ങ​ളാ​യി തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും അ​ത്​ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​ത്ത ഭ​ര​ണ​കൂ​ട​മാ​ണ്​ പ്ര​തി​സ്​​ഥാ​ന​ത്തെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

മ​രി​ച്ച കു​ട്ടി​ക​ളി​ൽ അ​ധി​ക​വും ദലി​ത്​-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​രാ​ണ്. അ​ടി​യ​ന്ത​ര​വും പ​ര്യാ​പ്​​ത​വു​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​വ​ർ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്നി​ല്ല. മ​ര​ണ​ത്തി​ന്‍റെ മാ​നു​ഷി​ക​വ​ശ​ങ്ങ​ൾ പ​രി​ണ​ഗി​ക്ക​പ്പെ​ടാ​തെ പോ​വു​ക​യാ​ണെ​ന്ന്​ മു​സ​ഫ​ർ​പു​ർ നി​വാ​സി​യാ​യ ഡോ. ​അ​രു​ൺ ഷാ ​പ​റ​യു​ന്നു. രോ​ഗ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്ന 20 വ​ർ​ഷം മു​മ്പു​ള്ള അ​തേ സാ​ഹ​ച​ര്യ​മാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. ക​ടു​ത്ത ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും മൂ​ലം ലി​ച്ചി​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ൾ പ​ഴം പ​റി​ച്ചു ക​ഴി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ എ​ന്ന പ്ര​ധാ​ന പ്ര​ശ്​​നം വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ്​ ബി​ഹാ​ർ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​രു​ൺ ഷാ ​ആ​രോ​പി​ച്ചു.

ഇത്രയേറെ കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ വിപണിയിൽ വിൽപന നടത്തുന്ന ലിച്ചിപ്പഴങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോർ ദാസ് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ലിച്ചിപ്പഴത്തിൽ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്നാണ് പരിശോധിക്കുക.ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് തീരുമാനം.

ലിച്ചി മാത്രമല്ല പ്രശ്മക്കാരൻ: ഡോക്ടർ

ലിച്ചിപഴത്തിൽ നിന്നുള്ള വിഷാംശമാണ് അസുഖത്തിനും മരണത്തിനും കാരണമെന്നു പറയപ്പെടുന്നുണ്ടെങ്കിലും അത് മാത്രമാകണമെന്നില്ലെന്നു ഡോക്ടർ എസ്. കെ. ശശി പറയുന്നു. പല വിദഗ്ധരും ഡോക്ടർമാരും പല അഭിപ്രായങ്ങളാണ് പറയുന്നത്. ഒരു ഏകീകൃത അഭിപ്രായം രൂപപ്പെട്ടിട്ടില്ല. എന്നാൽ അസുഖവുമായി വരുന്നവരെല്ലാം ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവരെല്ലാം ലിച്ചി പഴം കഴിച്ചിട്ടുണ്ട് താനും. എന്നാൽ ലിച്ചിയിൽ നിന്നാണെങ്കിൽ പട്ടണത്തിൽ നിന്നുള്ള കുട്ടികൾക്കും അസുഖം വരേണ്ടതാണ്. 20 വർഷത്തിനുള്ളിൽ നാലു കേസ്സുകൾ മാത്രമാണ് പട്ടണത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴം ഉപയോഗിക്കുന്നുണ്ടെങ്കിലും അവിടെയൊന്നും രോഗമില്ലെന്നു ഡോക്ടർ പറയുന്നു.

പ്രധാന പ്രശ്‌നം ദാരിദ്ര്യം

രോഗം വരാനുള്ള പ്രധാന പ്രശ്‌നം ദാരിദ്ര്യവും അതിനെ തുടർന്നുണ്ടാകുന്ന പോഷകാഹാരകുറവുമാണ്. മിക്ക കുട്ടികൾക്കും രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. വെറും വയറ്റിലാണ് പല കുട്ടികളും ലിച്ചിപഴം കഴിക്കുന്നത്. ഇത് കുട്ടികളുടെ രക്തത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കും. അപ്പോൾ ശരീരത്തിലുള്ള ഗ്ലൂക്കോസ് പെട്ടന്നു കുറയും. പോഷകാഹാരകുറവുള്ള കുട്ടികളിൽ ഗ്ലൂക്കോസ്സിന്റെ അളവ് കുറവായിരിക്കും അതിനാൽ തന്നെ സമയത്ത് കുട്ടികൾക്ക് കൃത്രിമമായി ഷുഗർ നൽകുകയാണ് മരണം തടയാനുള്ള വഴി. അല്ലെങ്കിലിത് അബോധാവസ്ഥയ്ക്കും പിന്നീട് മരണത്തിലേക്കും നയിക്കും.

Read More >>