ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഹിസ്റ്ററിയല്ല, മിസ്റ്ററിയെന്ന് മമതാ ബാനര്‍ജി

ത്രിണമൂല്‍ കോണ്‍ഗ്രസ്സിലുള്ളവര്‍ ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള പരിഹാസങ്ങളോട് രൂക്ഷമായ ഭാഷയില്‍ മമത പ്രതികരിച്ചു.

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഹിസ്റ്ററിയല്ല, മിസ്റ്ററിയെന്ന് മമതാ ബാനര്‍ജി

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രമല്ല, നിഗൂഢതയാണെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബിജെപി അധികാരം പിടിക്കുന്നത് മൂന്നു കാര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്, പണം, പോലീസ്, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍. പേപ്പര്‍ ബാലറ്റുകള്‍ തിരികെക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട മമത വരുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സര്‍വ്വതും നഷ്ടപ്പെടുമെന്നും അവകാശപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ത്രിണമൂല്‍ കോണ്‍ഗ്രസ്സിലുള്ളവര്‍ ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള പരിഹാസങ്ങളോട് രൂക്ഷമായ ഭാഷയില്‍ മമത പ്രതികരിച്ചു. തങ്ങള്‍ തിരിഞ്ഞുനിന്നാല്‍ ബിജെപിക്ക് പിടിച്ചുനോക്കാന്‍ കഴിയുമോ എന്ന് മമത തിരിച്ചടിച്ചു.

ആയിരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ബിജെപിയുടെ ഓരോ വാദങ്ങളെയും അവര്‍ അക്കമിട്ട് പൊളിച്ചടുക്കി. ബീഹാറില്‍ ആര്‍എസ്എസ്‌കാരെ കുറിച്ച് അന്വേഷിക്കാന്‍ പോലിസിനെ നിയോഗിച്ചിരിക്കുകയാണ്. ബംഗാളിലുള്ളവര്‍ക്ക് അവരെ കുറിച്ച് അധികം അറിയില്ല. സ്‌കൂളുകളില്‍ അവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്ന കാര്യവും നാം തിരിച്ചറിയണം- മമത പറഞ്ഞു.
Read More >>