ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇന്ത്യക്കാരും

സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്.

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഇന്ത്യക്കാരും

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപെറോയിൽ ഇന്ത്യക്കാരുമുള്ളതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിൽ ബ്രിട്ടിഷ് കപ്പൽ പിടിച്ചെടുത്തതായി ശനിയാഴ്ചയാണ് ഇറാൻ വ്യക്തമാക്കിയത്.

കപ്പലിലെ 23 ജീവനക്കാരിൽ ഇന്ത്യക്കാർക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. കപ്പൽ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബൾക്ക് അറിയിച്ചു. സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്.

അജ്ഞാത ബോട്ടുകളും ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പൽ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാൻ തുടങ്ങിയതെന്ന് ഉടമകൾ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പൽ പ്രവർത്തിക്കുന്നത്. യു.കെ, സ്വീഡൻ സർക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും അവർ വ്യക്തമാക്കി. ഇറാനെക്കുറിച്ച് താൻ പറഞ്ഞതെല്ലാം ശരിയാണെന്നു തെളിയിക്കുന്നതാണ് പുതിയ നടപടികളെന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.

Read More >>