ഗരീബ് രഥ് എക്‌സ്പ്രസുകൾ നിർത്തലാക്കില്ല: റെയില്‍വേ മന്ത്രാലയം

ഗരീബ് രഥ് സർവീസുകൾ 2006ൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെയാണ് ആരംഭിച്ചത്.

ഗരീബ് രഥ് എക്‌സ്പ്രസുകൾ നിർത്തലാക്കില്ല: റെയില്‍വേ മന്ത്രാലയം

ഗരീബ് രഥ് എക്‌സ്പ്രസുകൾ നിർത്തലാക്കുന്നതായ റിപ്പോർട്ടുകൾ നിഷേധിച്ച് റെയിൽവേ മന്ത്രാലയം. ഇവയുടെ സേവനം നിർത്താൻ റെയിൽവേ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഗരീബ് രഥ് ഘട്ടം ഘട്ടമായോ പൂർണമായോ നിർത്തുകയോ മെയിൽ, എക്‌സ്പ്രസ് എന്നിവയാക്കിമാറ്റുകയോ ചെയ്യുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുറഞ്ഞ ചെലവിൽ എ.സി യാത്ര സൗകര്യം ഒരുക്കുന്ന ഗരീബ് രഥ് സർവീസുകൾ 2006ൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെയാണ് ആരംഭിച്ചത്.

Read More >>