മുന്‍ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

2014 മാര്‍ച്ച് മുതല്‍ അഞ്ച് മാസം കേരള ഗവര്‍ണറായിരുന്നു.

മുന്‍ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് 3.55നായിരുന്നു അന്ത്യം. ഏതാനും ദിവസമായി എസ്‌കോര്‍ട്ട് ആശുപത്രിയില്‍ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു.

2014 മാര്‍ച്ച് മുതല്‍ അഞ്ച് മാസം കേരള ഗവര്‍ണറായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്ര് കമ്മറ്റി അദ്ധ്യക്ഷയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.

ഡല്‍ഹിയുടെ പശ്ചാത്തല വികസനത്തില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് ഷീല. അവര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഡല്‍ഹിയിലെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കോമണ്‍വെല്‍ത്ത് ഗയിംസുമായി ബന്ധപ്പെട്ട് ചില അഴിമതി ആരോപണങ്ങളും അവര്‍ക്കെതിരേ ഉയര്‍ന്നുവന്നിരുന്നു.

പഞ്ചാബില്‍ ജനിച്ച ഷീല ദീക്ഷിതിന് ഇന്ദിരാകുടംബവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.


Read More >>