ഉയർത്തിയും താഴ്ത്തിയും വിവാദങ്ങൾ; എ.ബി.വി.പിയുടെ പതാക ഉയർത്തി ത്രിപുര സർവ്വകലാശാല വിസി

സാംസ്‌കാരിക സംഘടന എന്ന നിലയിലാണ് പതാക ഉയർത്തിയതെന്നും അതിനു പുറകിൽ രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് വിശദീകരണം

ഉയർത്തിയും താഴ്ത്തിയും വിവാദങ്ങൾ; എ.ബി.വി.പിയുടെ പതാക ഉയർത്തി ത്രിപുര സർവ്വകലാശാല വിസി

എ.ബി.വി.പിയുടെ കൊടിമരം എടുത്തുമാറ്റിയ വിവാദം ചൂടോടെ കത്തുമ്പോൾ ത്രിപുരയിൽ പതാക ഉയർത്തി വൈസ് ചാൻസലർ. ജൂലായ് 10ന് കാമ്പസിൽ നടന്ന ചടങ്ങിൽ ത്രിപുര സർവ്വകലാശാല വൈസ് ചാൻസലർ വിജിയകുമാർ ലക്ഷ്മികാന്ത് റാവു ധരുർകർ എ.ബി.വി.പിയുടെ പതാക ഉയർത്തിയതാണ് വിവാദമായത്. എന്നാൽ സാംസ്‌കാരിക സംഘടന എന്ന നിലയിലാണ് പതാക ഉയർത്തിയതെന്നും അതിനു പുറകിൽ രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിളിച്ചതു പ്രകാരമാണ ്പരിപാടിയിൽ പങ്കെടുത്തതെന്നും എ.ബി.വി.പി തീവ്രവാദ സംഘടയല്ലെന്നും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എസ്.എഫ്.ഐ പോലുള്ള മറ്റു വിദ്യാർത്ഥി സംഘടകളുടെ പതാക ഉയർത്തുമോ എന്ന മാദ്ധ്യമ പ്രവർത്തരിുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പകരം എല്ലാ വിദ്യാർത്ഥി സംഘടനകളേയും പിന്തുണയ്ക്കും എന്നായിരുന്നു പ്രതികരണം.

തലശ്ശേരി ബ്രണ്ണൻ കോലജിൽ പ്രിൻസിപ്പൾ എ.ബി.വി.പിയുടെ കൊടിമരം എടുത്തു മാറ്റിയത് വൻവിവാദമായിരുന്നു.

Read More >>