മുലക്കരവും മുല പറിച്ചെറിഞ്ഞ നങ്ങേലിയുടെ കഥയും വ്യാജമെന്ന പ്രചരണത്തിനെതിരേ ചിത്രകാരന്‍ ടി മുരളി

മുലക്കരത്തിനെതിരേ മുല പറിച്ചെറിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയുടെ ചിത്രം വരച്ച് കേരളീയ സാമൂഹ്യചിന്തയിലേക്ക് ഈ സംഭവത്തിന്റെ ഓര്‍മ്മകള്‍ പുനരാനയിച്ച ചിത്രകാരനാണ് ടി മുരളി

മുലക്കരവും മുല പറിച്ചെറിഞ്ഞ നങ്ങേലിയുടെ കഥയും വ്യാജമെന്ന പ്രചരണത്തിനെതിരേ ചിത്രകാരന്‍ ടി മുരളി

ഒരു കട്ട സംഘിയുടെ നങ്ങേലി ഭയാക്രാന്ത വീഡിയോ ഇന്നലെ ഒരു ജേണലിസ്റ്റ് സുഹൃത്തിൽ നിന്നും ഫോർവേഡ് ലിങ്കായി ലഭിച്ചിരിക്കുന്നു. വസ്തുതകളും സ്ഥലപ്പേരുകളും ആർട്ടിസ്റ്റിന്റെ പേരുമൊക്കെ തന്നാൽ കഴിയുന്ന വിധം വികൃതവും സംശയാസ്പദവും വഴുവഴുപ്പുള്ളതുമാക്കി രാജ ഭരണ ക്രൂരതകളെയും പൗരോഹിത്യ താന്ത്രിക തട്ടിപ്പുകളെയും വിശുദ്ധീകരിച്ചെടുക്കാൻ ശ്രമിക്കുന്ന ഈ 'ചാക്യാർകൂത്ത്' ജേണലിസ്റ്റുകളെയും ഓൺലൈൻ ശുദ്ധഗതിക്കാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു സംഘടിത പ്രവർനത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു. ഏതായാലും കണ്ടു നോക്കുക.

നങ്ങേലി ചിത്രങ്ങളെ നിരന്തരം ഇകഴ്ത്താൻ കച്ചകെട്ടിയിറങ്ങിയ നമ്മുടെ പ്രച്ഛന്ന യുക്തൻ ബ്രൈറ്റിന്റെ നാട്ടുകാരനായ ഒരു ഞായറാഴ്ച്ച വക്കീലാണ് ചാക്യാരായി വേഷമിട്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

സംഘിത്വം തീവ്രമായതിനാലാകാം ചേർത്തലയിലെ മുലച്ചിപ്പറമ്പിനെ "മുലച്ചിപുരം ഗ്രാമം" എന്നാക്കി അതിന്റെ കർതൃത്വം ചിത്രകാരനിൽ കെട്ടിവെക്കുന്നുണ്ട് ചാക്യാർ.

ചിത്രകാരന്റെ പേര് TS മുരളിയോ TK മുരളിയോ ആയി വ്യതിചലിപ്പിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും ബോധപൂർവ്വം ശ്രമിച്ചു കാണുന്നു. 2000 ത്തിൽ A social history of India എന്ന മികച്ച ഗവേഷണ ചരിത്ര ഗ്രന്ഥം എഴുതിയ എസ്.എൻ. സദാശിവനെ (S N Sadasivan ) മനപ്പൂർവ്വം നിന്ദിക്കാനും അദ്ദേഹത്തിന്റെ പേരും പുസ്തകത്തിന്റെ പേരും വികലമാക്കി തമസ്ക്കരിക്കാനും ഈ ചാക്യാർ ബോധപൂർവ്വം ശ്രമിക്കുന്നതായും ശ്രദ്ധിച്ചു. (അപരരെ അന്വേഷിച്ചാൽ പോലും കണ്ടെത്താനാകാത്ത അദൃശ്യ 'ഭൂത'ങ്ങളാക്കി ഒതുക്കുക എന്നത് സംഘികളുടെ സ്ഥിരം ശൈലിയാണ്. കേരളത്തിൽ ബുദ്ധനെ 'ഭൂത'വും 'പൂത'വുമാക്കിയ പോലെ ! )

നങ്ങേലി സംഭവം 1803 ലാണ് നടന്നതെന്ന് ഈ ചിത്രകാരൻ വിശ്വസിക്കുന്നില്ല, എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. കേട്ടറിവുകൾ പ്രകാരവും വായിച്ചറിവുകൾ പ്രകാരവും (ആറാട്ടുപുഴ വേലായുധ പണിക്കരുടെ നവോത്ഥാന ശ്രമങ്ങളുടെ ഫലമായുളവായ) 1860 നും 1924 നും ഇടക്കു വരാനിടയുള്ള ചേർത്തലയിലെ ഒരു സ്ത്രീയുടെ 'അഹങ്കാര'മായി മാത്രം തിരിച്ചറിയപ്പെട്ട സാമൂഹ്യ സാഹചര്യത്തിൽ സംഭവിച്ച ഒരു ത്യാഗമായാണ് മനസ്സിലാക്കിയിട്ടുള്ളത്.

ഏതായാലും, പ്രഫസറും ഡോക്ടറും ആനക്കൊമ്പ് സിംഹാസനങ്ങളെക്കുറിച്ച് രാജകീർത്തന ചരിത്ര പുരാണങ്ങളെഴുതുന്നവരും എഴുതിപ്പിക്കുന്നവരും സന്നിധാനത്തിൽ മുള്ളാനും രക്തം ചിന്താനും തയ്യാറുള്ള താന്ത്രിക കോമരങ്ങളും രാജകുടുബ സംബന്ധമുള്ള സിനിമ ജേണലിസ്റ്റന്മാരുമെല്ലാം അടങ്ങുന്ന വലിയൊരു വലതുപക്ഷ മഹാമാന്യ സംഘം നങ്ങേലിയുടെ ത്യാഗത്തിൽ അടങ്ങിയിരിക്കുന്ന സാമൂഹ്യ നവീകരണ ശേഷിയെ പ്രതിരോധിക്കാനായി വെപ്രാളം പൂണ്ട് പട പുറപ്പാട് നടത്തുന്നുണ്ട് എന്ന് 'ചാക്യാർ ' ഓർമ്മിപ്പിക്കുന്നു.

2016ൽ BBC യിൽ നങ്ങേലിയെക്കുറിച്ചു വന്ന വാർത്തയും വികലമായി വ്യാഖ്യാനിക്കാൻ വീഡിയോയിൽ ശ്രമിച്ചു കാണുന്നു. സംശയ നിവർത്തിക്കായി വായനക്കാർക്ക് BBC വാർത്താ ലിങ്ക് താഴെ കൊടുക്കുന്നു. :

https://www.bbc.com/news/world-asia-india-36891356

ഇപ്പോൾ സമയക്കുറവുണ്ട്. ഈ നങ്ങേലി ഫോബിയയെക്കുറിച്ച് വിശദമായി പിന്നീട് എഴുതാം.

ലിങ്ക്: https://youtu.be/pjKR0txlbio

-Chithrakaran T Murali

08-07-2019

https://www.facebook.com/chithrakaran

Read More >>