തെലങ്കാനയിലെ അമ്‌റാബാദ് കടുവസങ്കേതത്തില്‍ യുറേനിയം ഖനന പര്യവേക്ഷണത്തിന് അനുമതി

പ്രാദേശിക വനംവകുപ്പിന്റെ റിപോര്‍ട്ടിനെ തള്ളിയാണ് കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്.

തെലങ്കാനയിലെ അമ്‌റാബാദ് കടുവസങ്കേതത്തില്‍ യുറേനിയം ഖനന പര്യവേക്ഷണത്തിന് അനുമതി

തെലങ്കാനയിലെ അമ്‌റാബാദ് കടുവസങ്കേതത്തില്‍ യുറേനിയം പര്യവേക്ഷണത്തിന് തത്വത്തില്‍ അനുമതിയായി. പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധരുടെ പാനലാണ് ഖനനം ചെയ്യുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ പര്യവേക്ഷണം നടത്താന്‍ അനുമതി നല്‍കിയത്.

പ്രാദേശിക വനംവകുപ്പിന്റെ റിപോര്‍ട്ടിനെ തള്ളിയാണ് കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്. ഖനനത്തിന്റെ സാധ്യതകള്‍ പരിശോധിച്ച സംസ്ഥാന വനവകുപ്പ്് ഖനനം അനുവദിച്ചാല്‍ അത് പ്രദേശത്തിന്റെ സസ്യജീവജാലങ്ങളുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് റിപോര്‍ട്ട് ചെയ്തിരുന്നു.

ഖനനം തുടര്‍ന്നാല്‍ വന്യജീവികളുടെ സൈ്വര്യജീവിതത്തിയെും അത് ബാധിക്കും. കടുവകളെ മാത്രമല്ല, കാട്ടു നായ്ക്കളും കാട്ടുപൂച്ചകളും കുറുക്കന്മാരും തുടങ്ങി വംശനാശം നേരിടുന്ന വിവിധ തരം ജീവികളെ ദോഷകരമായി ബാധിക്കുമെന്നും വനംവകുപ്പ് എഴുതിയിരുന്നു.

ലോകത്തിലെ കടുവകളില്‍ 60 ശതമാനത്തോളം ഇന്ത്യന്‍ വനങ്ങളിലാണ്. നിലവില്‍ ഇന്ത്യയുടെ 2 ശതമാനത്തോളം പ്രദേശവും കടുവ സങ്കേതങ്ങളായി പ്രഖ്യപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇത് കുറഞ്ഞുവരികയാണ്്.

Read More >>