സംഗീതമല്ല, അശ്ലീലം: റാപ്പ് കലാകാരന്‍ ഹണി സിങ്ങിനെതിരേ ഗായകരും വനിതാ കമ്മീഷനും

ഹണി സിങ്ങിന്റെ മഖ്‌ന ആല്‍ബം അശ്ലീലമാണെന്നും ആല്‍ബത്തിന്റെ വരികള്‍ അശ്ലീലമാണെന്നുമാണ് ആരോപണം.

സംഗീതമല്ല, അശ്ലീലം: റാപ്പ് കലാകാരന്‍ ഹണി സിങ്ങിനെതിരേ ഗായകരും വനിതാ കമ്മീഷനും

പഞ്ചാബി റാപ് സംഗീതജ്ഞന്‍ ഹണി സിങ്ങിന്റെ മഖ്‌ന ആല്‍ബം അശ്ലീലമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഗായകന്‍ ജസ്ബീര്‍ ജാസ്സി. ആല്‍ബത്തിന്റെ വരികള്‍ അശ്ലീലമാണെന്നാണ് ആരോപണം.

ഹണി സിങ് ആദ്യമായല്ല വിവാദത്തില്‍ പെടുന്നത്. ഹണിസിങ്ങിന്റെ പാട്ടുകള്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നതാണെന്ന് ആരോപിച്ച് പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ മനിഷ ഗുലാത്തി സ്വമേധയാ കേസെടുത്തിരുന്നു. ഹണിസിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡയറക്ടര്‍ ജനറലിനും കത്തയച്ചിരുന്നു.

ഹണി സിങ്ങിനെ പോലുള്ള റാപ് കലാകാരന്മാര്‍ വൈദേശിക സംസ്‌കാരം ഇന്ത്യയില്‍ പകര്‍ത്താന്‍ യത്‌നിക്കുന്നവരാണ്. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല- ജാസ്സി പറഞ്ഞു.

ടി സീരീസാണ് മഖന നിര്‍മ്മിച്ചത്. ഗാനത്തിലും ചിത്രീകരണത്തിലും ഹണി സിങ് തന്നെ ഒരു സ്ത്രീലംബടനായാണ് ചിത്രീകരിക്കുന്നത്. ഞാനൊരു വിഷയലംബടനാണ് എന്റെ അടുത്തേക്ക് തനിച്ച് വരരുത്- ഗാനത്തിലെ ഒരു വരി ഇങ്ങനെയാണ്. തവിട്ടു നിറക്കാരികളില്‍ ഞാന്‍ സംതൃപ്തയല്ല, മറ്റൊരു വരിയില്‍ പറയുന്നു.

നിര്‍ഭയ സമരത്തിന്റെ സമയത്ത് പുറത്തുവന്ന ആല്‍ബത്തിനെതിരേയും വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിലെ ഒരു ഗാനം തുടങ്ങുന്നത് ഞാനൊരു ബലാല്‍സംഗിയാണെന്നാണ്.

Read More >>