വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ പണം നല്‍കണമെന്നും അതൊഴിവാക്കണമെന്നുള്ളവര്‍ ഒരു മെസേജ് ഫോര്‍വേഡ് ചെയ്യണമെന്നുമാവശ്യപ്പെട്ട് വാട്‌സ്ആപ്പ് കമ്പനിയുടെ പേരില്‍ വ്യാജ സന്ദേശം

ഇതൊരു വ്യാജ സന്ദേശമാണെന്നും ഉപഭോക്താക്കളോട് അറിയിക്കേണ്ട കാര്യങ്ങള്‍ മെസേജിലൂടെയല്ല, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ പണം നല്‍കണമെന്നും അതൊഴിവാക്കണമെന്നുള്ളവര്‍ ഒരു മെസേജ് ഫോര്‍വേഡ് ചെയ്യണമെന്നുമാവശ്യപ്പെട്ട് വാട്‌സ്ആപ്പ് കമ്പനിയുടെ പേരില്‍ വ്യാജ സന്ദേശം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയപ്രകാരം വാട്‌സ് ആപ്പ് രാത്രി 11.30 മുതല്‍ 6 മണിവരെ മെസേജിങ് സര്‍വ്വീസ് നിര്‍ത്തി വയ്ക്കുകയാണെന്നും വാട്ആപ്പ് ആക്റ്റീവ് ആക്കി നിര്‍ത്തിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി കമ്പനി പേരില്‍ വ്യാജസന്ദേശം. ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെ വീണ്ടും സജീവമാകാന്‍ 499 രൂപ അടക്കേണ്ടിവരും. അതൊഴിവാക്കണമെന്നുള്ളവര്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് ഈ മെസേജ് മുഴുവന്‍ കോണ്ടാക്ട് ലിസ്റ്റിലേക്കും ഫോര്‍വേര്‍ഡ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഒരു മെസേജാണ് കമ്പനിയുടേതെന്ന മട്ടില്‍ പ്രചരിച്ചിരിക്കുന്നത്.

ഇതൊരു വ്യാജ സന്ദേശമാണെന്നും ഉപഭോക്താക്കളോട് അറിയിക്കേണ്ട കാര്യങ്ങള്‍ മെസേജിലൂടെയല്ല, ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരത്തില്‍ ഒരു വ്യാജസന്ദേശം 2015 ലും പ്രചരിച്ചിരുന്നു.

വ്യാജ സന്ദേശം

നാളെ വൈകുന്നേരം 6 മണിക്ക് അവർ വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ്, ഇത് തുറക്കാൻ നിങ്ങൾ പണം നൽകണം, ഇത് നിയമപ്രകാരം ഈ സന്ദേശം ഞങ്ങളുടെ എല്ലാ ഉപയോക്താക്കളെയും അറിയിക്കുന്നതിനാണ്, ഞങ്ങളുടെ സെർവറുകൾ അടുത്തിടെ വളരെ തിരക്കേറിയതിനാൽ ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഞങ്ങളുടെ സജീവ ഉപയോക്താക്കളെ സ്ഥിരീകരിക്കുന്നതിന് ഞങ്ങളുടെ സജീവ ഉപയോക്താക്കൾ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലെ ഓരോ ആളുകൾക്കും ഈ സന്ദേശം കൈമാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളിലേക്കും ഈ സന്ദേശം അയച്ചില്ലെങ്കിൽ വാട്ട്‌സ്ആപ്പ് നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കാൻ തുടങ്ങും. നിങ്ങളുടെ എല്ലാ കോൺ‌ടാക്റ്റുകളും നഷ്‌ടപ്പെടുന്നതിന്റെ ഫലമായി നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായി തുടരും. ജിം ബാൽസാമിക് (വാട്ട്‌സ്ആപ്പിന്റെ സിഇഒ) നിന്നുള്ള സന്ദേശം ഞങ്ങൾക്ക് അമിതമായി ഉപയോഗിച്ചു

വാട്ട്‌സ്ആപ്പ് മെസഞ്ചറിലെ ഉപയോക്തൃനാമങ്ങൾ. ഞങ്ങൾ ഇത് കൈമാറാൻ എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിക്കുന്നു അവരുടെ മുഴുവൻ കോൺ‌ടാക്റ്റ് പട്ടികയിലേക്കും സന്ദേശം അയയ്‌ക്കുക. നിങ്ങളാണെങ്കിൽ ഈ സന്ദേശം കൈമാറരുത്, ഞങ്ങൾ എടുക്കും നിങ്ങളുടെ അക്കൗണ്ട് അസാധുവായതിനാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഇല്ലാതാക്കപ്പെടും. ദയവായി ഈ സന്ദേശമോ വാട്ട്‌സ്ആപ്പോ അവഗണിക്കരുത് നിങ്ങളുടെ സജീവമാക്കൽ മേലിൽ തിരിച്ചറിയുകയില്ല. നിങ്ങളുടെ അക്കൗണ്ട് വീണ്ടും സജീവമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശേഷം വാട്ട്‌സ്ആപ്പിൽ നിന്നുള്ള അവസാന സന്ദേശമാണിത്. ഫ്രീ-വാട്ട്‌സ്ആപ്പ് മോഡിൽ സ്വയം രജിസ്റ്റർ ചെയ്യുന്നതിന് ഇത് 20 പേർക്ക് ദയവായി അയയ്‌ക്കുക. നിങ്ങൾ ഇത് അയച്ചാൽ, നിങ്ങൾക്ക് പച്ച നിറമുള്ള ടിക്കുകൾ ലഭിക്കും.

Read More >>