മതനിന്ദയ്ക്ക് തടവുശിക്ഷ: നിയമം കൊണ്ടുവരാൻ സൗദി

മതനിന്ദയും വിദ്വേഷവും വിവേചനപരവും വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേയുള്ളതായിരിക്കും നിയമം.

മതനിന്ദയ്ക്ക് തടവുശിക്ഷ: നിയമം കൊണ്ടുവരാൻ സൗദി

മതനിന്ദയും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്ക് സൗദിയിൽ ഏഴുവർഷം തടവും പിഴയും നൽകുന്ന നിയമം വരുന്നു. സൗദി ശൂറ കൗൺസിലിനു കീഴിലുള്ള ഇസ്ലാമിക ജുഡീഷ്യൽ വിഭാഗം ഇത്സംബന്ധിച്ച നിയമ നിർമ്മാണത്തിലാണിപ്പോൾ.

മതനിന്ദയും വിദ്വേഷവും വിവേചനപരവും വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേയുള്ളതായിരിക്കും നിയമം. ഇത് സംബന്ധമായ സംസാരങ്ങൾ, പ്രവർത്തനങ്ങൾ, ആംഗ്യങ്ങൾ, ദ്വയാർത്ഥപ്രയോഗം എന്നിവ നിർവചിക്കുന്നതിനുള്ള പഠനം പൂർത്തിയാകുന്ന മുറയ്ക്ക് നിയമത്തിന്റെ കരട് ശൂറാ കൗൺസിലിൽ അവതരിപ്പിക്കും.

ഇത്തരം സ്വഭാവദൂഷ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷകളെ സംബന്ധിച്ചും പഠനറിപ്പോർട്ടിൽ പരാമർശമുണ്ട്. 29 ഖണ്ഡികകളിലായി പൂർത്തിയാവുന്ന നിയമാവലിയിൽ ഒരു വ്യക്തിക്കെതിരെയോ ഒരു സംഘം ആളുകൾക്കെതിരേയോ മതം, ദേശം, തൊഴിൽ, വിശ്വാസം, വംശം, ലിംഗം, ഗോത്രം, വിവിധ ചിന്താധാരകൾ എന്നിവയുടെ പേരിൽ ഏതെങ്കിലും രൂപത്തിൽ വിഭാഗീയതയുണ്ടാക്കുന്നത് കടുത്ത തെറ്റാണ്. ഇത്തരം നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ചു മുതൽ ഏഴുവരെ വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയുമാണ് നിയമാവലിയിൽ ശിക്ഷയായി ചേർത്തിട്ടുള്ളത്.

Read More >>