ബാങ്ക് പരീക്ഷ പ്രാദേശിക ഭാഷയിലേക്ക്

ഉദ്യോഗാർഥികളുടെ സൗകര്യം മാനിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയിലും ചോദ്യങ്ങൾ നൽകണമെന്നായിരുന്നു ആവശ്യം ഉന്നയിച്ച ചന്ദ്രശേഖറിന്റെ ആവശ്യം

ബാങ്ക് പരീക്ഷ പ്രാദേശിക ഭാഷയിലേക്ക്

ബാങ്ക് പരീക്ഷകൾ പ്രാദേശിക ഭാഷയിലും നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കർണാടകയിൽനിന്നുള്ള കോൺഗ്രസ് എം പി ജി സി ചന്ദ്രശേഖർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് നിർമല ഇക്കാര്യം അറിയിച്ചത്. ഉദ്യോഗാർഥികളുടെ സൗകര്യം മാനിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ പ്രാദേശിക ഭാഷയിലും ചോദ്യങ്ങൾ നൽകണമെന്നായിരുന്നു ചന്ദ്രശേഖറിന്റെ ആവശ്യം.വളരെ ഗൗരവപ്പെട്ട വിഷയമാണിത്. അതിനാൽ ഇതിന്റെ ഗൗരവം ഉൾക്കൊളളുന്നു. വിഷയം പരിശോധിച്ചശേഷം സഭയിൽ തീരുമാനം അറിയിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു. കന്നഡയിലായിരുന്നു ചന്ദ്രശേഖർ ആവശ്യം ഉന്നയിച്ചത്. ഇത് പിന്നീട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പരിഭാഷപ്പെടുത്തുകയായിരുന്നു.

തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അംഗങ്ങൾ ആവശ്യത്തെ പിന്തുണച്ചു. സഭയിൽ മാതൃഭാഷയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ നേരത്തേ അറിയിച്ചാൽ തത്സമയ തർജമയ്ക്ക് സൗകര്യം ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

Read More >>