വനംവകുപ്പ് വാച്ചറെ ഭാര്യയുടെ മുന്നിൽ വച്ച് കാട്ടാന ചവിട്ടിക്കൊന്നു

ബാവലി ഫോറസ്റ്റ് സെക്ഷനിലെ താൽക്കാലിക വനംവകുപ്പ് വാച്ചർ ബാവലി തോണിക്കടവിലുള്ള തുറമ്പൂർ കോളനിയിലെ കെഞ്ചൻ കൊല്ലപ്പെട്ടത്.

വനംവകുപ്പ് വാച്ചറെ ഭാര്യയുടെ മുന്നിൽ വച്ച്  കാട്ടാന ചവിട്ടിക്കൊന്നു

ബിൻ സൂഫി

വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയിഞ്ചിൽ പെട്ട ബാവലി ഫോറസ്റ്റ് സെക്ഷനിലെ താൽക്കാലിക വനംവകുപ്പ് വാച്ചർ ബാവലി തോണിക്കടവിലുള്ള തുറമ്പൂർ കോളനിയിലെ ബസവന്റ മകൻ കെഞ്ചൻ(64) ആണ് ഭാര്യയുടെ കൺമുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യക്കും മറ്റൊരു വാച്ചറായ സോമനുമൊപ്പം രാത്രിയില്‍ ആന്റി പോച്ചിങ് ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്.

ആനയെ കണ്ടതോടെ മൂന്നുപേരും ചിതറി ഓടുകയായിരുന്നു. കെഞ്ചന്റെ ഭാര്യ സീതയും സോമനും കാട്ടാനയെ കണ്ട് സമീപത്തെ കലുങ്കിന്റെ മറവിൽ ഒളിക്കുകയായിരുന്നു. ഓടി മറയാൻ കഴിയാതിരുന്ന കെഞ്ചൻ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. മൃതദേഹം മാനന്തവാടി‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുനെല്ലി പോലീസ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: രമേശൻ, സരോജിനി, സരസ്വതി.


Read More >>