സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഡൽഹി മെട്രോയെ കടക്കെണിയിലാക്കും സൗജന്യ യാത്രക്കെതിരെ മെട്രോമാൻ ഇ. ശ്രീധരൻ

'മെട്രോമാൻ' എന്നറിയപ്പെടുന്ന ഇ.ശ്രീധരന്റെ നേതൃത്വത്തിലാണ് ഡൽഹി മെട്രോ സ്ഥാപിതമായത്.

സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഡൽഹി മെട്രോയെ കടക്കെണിയിലാക്കും സൗജന്യ യാത്രക്കെതിരെ മെട്രോമാൻ ഇ. ശ്രീധരൻ

ബസ്സുകളിലും ഡൽഹി മെട്രോയിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജരിവാൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ മെട്രോമാൻ ഇ. ശ്രീധരൻ രംഗത്ത്. പുതിയ പദ്ധതി ഡൽഹി മെട്രോയെ കടക്കെണിയിലാക്കുമെന്നും തീരുമാനം നടപ്പിലാക്കാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് ഇ. ശ്രീധരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.

ഡൽഹി സർക്കാരിനും കേന്ദ്രത്തിനും തുല്ല്യ പങ്കാളിത്തമുള്ള ഡി.എം.ആർ.സിയിൽ ഒരു വിഭാഗത്തിനു മാത്രം ഏകപക്ഷീയമായ തീരുമാനം എടുക്കാൻ സാധിക്കില്ലെന്നും മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവർത്തനമാരംഭിച്ചപ്പോൾത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാൻ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണെന്നും ഇ. ശ്രീധരൻ പറയുന്നു. 'മെട്രോമാൻ' എന്നറിയപ്പെടുന്ന ഇ.ശ്രീധരന്റെ നേതൃത്വത്തിലാണ് ഡൽഹി മെട്രോ സ്ഥാപിതമായത്.

സബ്‌സിഡി ചെലവ് തങ്ങൾ വഹിക്കും എ.എ.പി

സൗജന്യ യാത്രകൊണ്ട് ഡൽഹി മെട്രോയ്ക്ക് ഒരു രൂപ പോലും നഷ്ടമുണ്ടാകില്ലെന്നു എ.എ.പി പ്രതികരിച്ചു. സൗജന്യ യാത്രയ്ക്ക് വേണ്ടി നൽകുന്ന സബ്‌സിഡി ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്നു പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡൽഹി മെട്രോ, ഡി.ടി.സി. ബസുകൾ, ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടിമോഡൽ സിസ്റ്റത്തിനുകീഴിലെ ക്ലസ്റ്റർ ബസ്സുകൾ എന്നിവയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നത്. സബ്സിഡി ചെലവ് ഡൽഹി സർക്കാർ ഏറ്റെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

Read More >>