ഒഴിഞ്ഞുപോയെന്നു കരുതിയ 'വായു' വീണ്ടും ഗുജറാത്തിലേക്ക്

വായു ഗുജറാത്ത് തീരത്തെത്തുകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുത്തുവരുത്തുന്നത്.

ഒഴിഞ്ഞുപോയെന്നു കരുതിയ

ദിശ മാറിപ്പോയെന്ന് കരുതിയ വായു 48 മണിക്കൂറിനുള്ളില്‍ വീണ്ടും ഗുജറാത്ത് തീരത്തേക്ക്. ഈ ആഴ്ച ഗുജറാത്ത് തീരത്തെത്തുമെന്ന് കരുതിയ വായു ദിശ മാറി പോയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വീണ്ടുമൊരു ദിശാമാറ്റം.

ജൂണ്‍ 16 വായു ദിശ മാറുകയും ജൂണ്‍ 17-18 ദിവസങ്ങളില്‍ ഗുജറാത്തിന്റെ കച്ച് തീരത്ത് എത്തുമെന്നും എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന്റെ സെക്രട്ടറി എം രാജീവ് അറിയിച്ചു. വായു ഗുജറാത്ത് തീരത്തെത്തുകയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് തിരുത്തുവരുത്തുന്നത്.

ശക്തമായ വായു ചുഴലിക്കാറ്റ് തീരത്തെത്തുന്നതോടെ അല്‍പ്പം ദുര്‍ബലപ്പെടാനിടയുണ്ടെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നു. ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന രണ്ടാമത്ത ചുഴലിക്കാറ്റാണ് വായു. പോര്‍ബന്ദറിനും വെറാവലിനുമിടയില്‍ ആഞ്ഞടിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. മൂന്നു ലക്ഷത്തോളം പേരെ ആ പ്രദേശങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു.

Read More >>