കഴിഞ്ഞ പ്രളയത്തിന്റെ കാരണം എന്തുമാവട്ടെ, പ്രളയം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത്‌ മൂന്ന് അണക്കെട്ടുകള്‍ കൂടി!

വൈദ്യുതി മന്ത്രി എം എം മണിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിന്റെ കാരണം എന്തുമാവട്ടെ,   പ്രളയം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത്‌ മൂന്ന് അണക്കെട്ടുകള്‍ കൂടി!

മഴയാണോ അണക്കെട്ടാണോ പ്രളയകാരണമെന്ന തര്‍ക്കത്തിനിടയില്‍ കേരളത്തില്‍ മൂന്ന് അണക്കെട്ടുകള്‍ക്കു കൂടി അരങ്ങൊരുങ്ങുന്നു. വൈദ്യുതി മന്ത്രി എം എം മണിയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രജല കമ്മിഷന്‍ നടത്തിയ പഠനത്തില്‍ പ്രളയം നിയന്ത്രിക്കുന്നതിന് സംഭരണ ശേഷിയുള്ള ഡാമുകളുടെ ആവശ്യകത സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് നിയമസഭയെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡാമുകളെ കുറിച്ചുള്ള ആലോചനകള്‍ മുറുകുന്നത്.

റിപോര്‍ട്ട് പഠിച്ചുവരികയാണെന്നും മൂന്ന് പദ്ധതികള്‍ക്ക് സാദ്ധ്യത പഠനം നടന്നുവരുന്നതായും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ നിയന്ത്രിക്കുന്നതിലെ പാളിച്ചയാണെന്ന അമിക്കസ് ക്യൂറി റിപോര്‍ട്ടിനെതിരേ എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രളയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ച് ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്കിടയില്‍ തര്‍ക്കം നടക്കുകയാണ്. അതിനിടയിലാണ് പുതിയ ഡാമുകളെ കുറിച്ചുള്ള ആലോചന. ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയാണ് പ്രളയം തീവ്രമാക്കിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

Read More >>