​ഗൂ​ഗ്ളിനെതിരെ അന്വേഷണത്തിന് യു.എസ്

യു.എസ്സിലെ നിയമവിഭാഗമാണ് അന്വേഷണത്തിന് തയ്യാറെടുക്കുന്നത്‌

​ഗൂ​ഗ്ളിനെതിരെ അന്വേഷണത്തിന് യു.എസ്

വാഷിങ്ടൺ: ​ഗൂ​ഗ്ളിനെതിരെ വിശ്വാസലംഘന കുറ്റത്തിന് അന്വേഷണം നടത്താൻ യു.എസ്. യു.എസ്സിലെ നിയമവിഭാഗമാണ് അന്വേഷണത്തിന് തയ്യാറെടുക്കുന്നതെന്ന് വാൾ‍സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്തു. വെബ് സെർച്ചുൾപ്പെടെയുള്ള ഗൂ​ഗ്ളിന്റെ പ്രവർത്തനങ്ങൾ ഇതിനായി നിയമവിഭാഗം നിരീക്ഷിച്ചുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഗൂഗ്ൾ, ഫെയ്സ്ബുക്ക്, ആപ്പിൾ തുടങ്ങിയ വൻകിടകമ്പനികൾ വിശ്വാസലംഘനനിരോധനനിയമം ലംഘിക്കുന്നതായി ആരോപണമുയർന്നിരുന്നു. വിഷയത്തിൽ ഗൂഗ്ൾ പ്രതികരിച്ചിട്ടില്ല.

നേരത്തേ പരസ്യമേഖലയിൽ അധാർമികമത്സരം നടത്തിയതിന് ഗൂഗ്ളിന് യൂറോപ്യൻ യൂണിയൻ 10,000 കോടി രൂപ പിഴചുമത്തിയിരുന്നു.