കൊടുങ്ങല്ലൂര്‍ കാവില്‍ മൈതാനത്ത് സര്‍ബത്ത് വിറ്റ ആ തട്ടക്കാരി പെണ്‍കുട്ടി എവിടെയാണ്?

ഒരു ഫോട്ടോഗ്രാഫര്‍ കാത്തിരിക്കുകയാണ്!

കൊടുങ്ങല്ലൂര്‍ കാവില്‍ മൈതാനത്ത് സര്‍ബത്ത് വിറ്റ ആ തട്ടക്കാരി പെണ്‍കുട്ടി എവിടെയാണ്?

കൊടുങ്ങല്ലൂർ പ്രസിദ്ധമായ താലപ്പൊലി ഉത്സവം കഴിഞ്ഞു ആളും ആരവങ്ങളും മൊഴിഞ്ഞ ആ ദിവസം ....75-76- കാലഘട്ടം.

അതായത് 44- വർഷങ്ങൾക്കു മുന്നേ ...കാവിൽ തെക്കേ മൈതാനമെന്ന് പണ്ട് വിളിച്ചിരുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കെനട ഉൾക്കൊള്ളുന്ന പരിസരം . കൃത്യമായി പറഞ്ഞാൽ ഇന്നും കാണാവുന്ന ആ കിണറിനരികെയായി പഴയൊരു മരത്തട്ടിൽ പൂക്കൾ പ്രിന്റ് ചെയ്ത തുണി വിരിപ്പിൽ സർബ്ബത്തും നാരങ്ങാ വെള്ളവും ഉണ്ടാക്കി കുപ്പിയിലും വലിയ ഗ്ലാസ്സിലുമായി പകർത്ത് വിൽപ്പനക്കായി വെച്ചിരിക്കുന്ന കച്ചവടക്കാരിയായ കൊച്ചു പെൺകുട്ടിയുടെ ദൈനത നിഴലിച്ച എന്നാൽ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന്റെ ചിത്രം.

ഏറെ കൗതുകരമാണ് . അര മുറിയൻ പാവാടയും തട്ടവുമിട്ട ഈ മോളുടെ ചിത്രം , കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ ദർശ്ശന സ്റ്റുഡിയോ നടത്തിയിരുന്ന സിനിമയിലും പുറത്തും മികച്ച സ്റ്റിൽ ഫോട്ടോഗ്രാഫറായ ജോയിച്ചേട്ടന്റെ ശേഖരത്തിൽ നിന്നാണ് ...

നാലു നാൾ നീണ്ട കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കഴിഞ്ഞ് ശ്യൂന്യമായി കൊണ്ടിരിക്കുന്ന മൈതാനത്തിലൂടെ തന്റെ ക്യാമറയുമായി പോകവേ ജോയേട്ടൻ ആകസ്മികമായാണ് ഈ പെൺകുട്ടിയെ കാണുന്നതും ചിത്രമെടുക്കുന്നതും...


പിന്നിട്ട ഒരു കാലഘട്ടത്തിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം നമ്മുക്ക് നൽകുന്നത് ... ഈ ഫോട്ടോയെടുത്ത ജേയേട്ടന്റെ വലിയൊരാഗ്രഹമാണ് ഈ പെൺകുട്ടി ഏതാണ്? എവിടെയാണ് ? ജീവിച്ചിരുപ്പുണ്ടോ?

സത്യത്തിൽ തന്റെ ഫോട്ടോഗ്രാഫി ജീവിതത്തിൽ ഇങ്ങിനെയൊരു ജിഞ്ജാസ കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടെന്ന് ജോയേട്ടൻ പറയുന്നു ... വിഖ്യാതനായ ഫോട്ടോഗ്രാഫർ നിക്ക് - ഊട്ട് വിയറ്റ്നാമിലെ യുദ്ധമുഖത്ത് നാപാം ബോംബ് വീണ്ണ് ശരീരം പൊള്ളി കരിഞ്ഞ് നഗ്നയായി നിലവിളിച്ചോടിയ ആ നാലു വയസ്സുകാരിയായ കിം ഫുക്കിനെ കാലങ്ങൾക്കു ശേഷം അവൾ ഒരു യുവതിയായി കുടുംബമായി ജീവിക്കുന്നത് കണ്ടെത്തിയപ്പോലെ ഈ പെൺകുട്ടിയേയും തിരിച്ചറിയാൻ കഴിഞ്ഞെങ്കിലെന്ന് ആശിക്കുന്നുണ്ട് ജോയേട്ടൻ ...

ഈ കൊടുങ്ങല്ലൂർ സമീപ പ്രദേശത്തെവിടെയെങ്കിലും അമ്മയായി അമ്മൂമ്മയായി ഇവൾ ജീവിച്ചിരിക്കുന്നുണ്ടാവാം . ..ഇത് വായിച്ചിട്ട് നിങ്ങൾ ഓരോരുത്തർക്കും ഈ പെൺകുട്ടിയെ തിരിച്ചറിയണമെന്ന് മനസ്സു പറയുന്നുണ്ടെങ്കിൽ ഇതൊന്ന് ഷെയർ ചെയ്ത് സഹകരിക്കുക .

തീർച്ചയായും നമ്മുക്ക് അവളെപ്പറ്റി എന്തെങ്കിലും ഒരു തെളിവ് കിട്ടാതിരിക്കില്ലാ . ദയവു ചെയ്ത് നമ്മുക്കിനായി ശ്രമിക്കാം .. ഫോട്ടോഗ്രാഫർ ജോയിച്ചേട്ടന്റെ നീണ്ട കാത്തിരിപ്പിനു ഒരു ശമനമുണ്ടാക്കാം ...

Read More >>