മൃഗങ്ങളുടെ ജഢം മറവു ചെയ്യാന്‍ വിസമ്മതിച്ച ദലിതരെ ബഹിഷ്‌ക്കരിച്ച് ഗുജറാത്തി ഗ്രാമം

കല്യാണഘോഷയാത്രയില്‍ വരനെ കുതിരപ്പുറത്ത് നടത്തിച്ചതിനെതിരേ സവര്‍ണര്‍ ആക്രമണം നടത്തിയത് ഇതേ ഗ്രാമത്തിലാണ്. ആക്രമണത്തെ തുടര്‍ന്നാണ് മൃഗങ്ങളുടെ ജഢം ഇനി മുതല്‍ മറവ് ചെയ്യേണ്ടതില്ലെന്ന് ദലിതര്‍ തീരുമാനിച്ചത്.

മൃഗങ്ങളുടെ ജഢം മറവു ചെയ്യാന്‍ വിസമ്മതിച്ച ദലിതരെ ബഹിഷ്‌ക്കരിച്ച് ഗുജറാത്തി ഗ്രാമം

ഗുജറാത്തിലെ ലോര്‍ ഗ്രാമത്തില്‍ ദലിതരെ ബഹിഷ്‌ക്കരിക്കുന്നെന്ന് ആരോപണം. ചത്ത മൃഗങ്ങളെ മറവുചെയ്യാന്‍ വിസമ്മതിച്ചതിനോടുള്ള പ്രതികരണമായാണ് ബഹിഷ്‌ക്കരണ ഭീഷണിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മെയ് 8 മുതലാണ് മൃഗങ്ങളുടെ ജഢം മറവ് ചെയ്യേണ്ടെന്ന് ഗ്രാമത്തിലെ ദലിതര്‍ തീരുമാനിച്ചത്. ജഢം മറവ് ചെയ്യല്‍ ദലിതരുടെ വേതനമില്ലാത്ത പാരമ്പര്യത്തൊഴിലായാണ് ഗ്രാമവാസികള്‍ കണക്കാക്കുന്നത്.

ഗ്രാമവാസികള്‍ നല്‍കിയ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ബഹിഷ്‌ക്കരണത്തിന് ആഹ്വാനം നല്‍കിയ രണ്ട് വില്ലേജ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

കല്യാണഘോഷയാത്രയില്‍ വരനെ കുതിരപ്പുറത്ത് നടത്തിച്ചതിനെതിരേ സവര്‍ണര്‍ ആക്രമണം നടത്തിയത് ഇതേ ഗ്രാമത്തിലാണ്. ആക്രമണത്തെ തുടര്‍ന്നാണ് മൃഗങ്ങളുടെ ജഢം ഇനി മുതല്‍ മറവ് ചെയ്യേണ്ടതില്ലെന്ന് ദലിതര്‍ തീരുമാനിച്ചത്. തങ്ങള്‍ സാമൂഹ്യമായ നിര്‍ബന്ധത്തിന്റെ പുറത്താണ് ഇത്തരം ജോലികള്‍ ചെയ്തിരുന്നതെന്നും ഇത് തങ്ങളോടുള്ള വിവേചനത്തിന് കാരണമാവുന്നുവെന്നും ആക്രമിക്കപ്പെട്ട വരന്റെ മുത്തച്ഛന്‍ ഭിഖോഭായ് പാര്‍മര്‍ പറഞ്ഞു.

ദലിര്‍ ഇത്തരം ജോലികള്‍ ചെയ്യാനുളളവരാണെന്നാണ് സവര്‍ണര്‍ കരുതുന്നെന്ന് ദലിത് സംഘടന പ്രവര്‍ത്തകനായ മുകേഷ് ഷ്രിമാലി പറയുന്നു.

അതേസമയം ഗ്രാമത്തില്‍ ഇത്തരം ബഹിഷ്‌ക്കരണങ്ങളൊന്നുമില്ലെന്നാണ് റവന്യൂ ക്ലര്‍ക്ക് വര്‍ഷ താക്കൂറിന്റെ അഭിപ്രായം. എന്നാല്‍ ബഹിഷ്‌ക്കരണം ന്യായമാണെന്ന് കരുതുന്നവരും ധാരാളമുണ്ടെന്ന് സബ്രാങ്ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

ഉന സംഭവത്തിനു ശേഷം ഗുജറാത്തില്‍ വ്യാപകമായി ദലിതര്‍ ജഢം മറവ് ചെയ്യാന്‍ വിസമ്മതിക്കുന്നുണ്ട്. ജഢം മറവ് ചെയ്യല്‍ വേതനരഹിതമായ ജാതിത്തൊഴിലാണെന്നാണ് സവര്‍ണരുടെ കാഴ്ചപ്പാട്.

Read More >>