മോദിക്കെതിരെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍

മോദിക്കെതിരേ മത്സരിക്കുന്ന ചില സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം

മോദിക്കെതിരെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍

വാരാണസിയിൽ നരേന്ദ്ര മോദിയെ നേരിടാമൊരുങ്ങുന്നത് അപ്രതീക്ഷിത എതിരാളികൾ. അഞ്ചു വർഷത്തെ എൻ.ഡി.എ ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങളാണ് മോദിക്കെതിരെ പ്രതിഷേധിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്. മുൻ ഹൈക്കോടതി ജസ്റ്റിസ് കർണ്ണൻ മുതൽ കർഷകർ വരെ മോദിക്കെതിരെ മത്സരിക്കുന്നുണ്ട്.

കർഷകർ

കാർഷിക മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള 111 കർഷകരാണ് മോദിക്കെതിരെ മത്സരിക്കുന്നത്.

ജസ്റ്റിസ് കർണ്ണൻ

സർവ്വീസിലിരിക്കുമ്പോൾ കോടതിയിലെ വർണ്ണ വ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തുകയും കോടതിയലക്ഷ്യക്കേസ്സിൽ ആറു മാസം ശിക്ഷ അനുഭവിക്കുകയും ചെയ്ത ജസ്റ്റിസ് കർണ്ണൻ മോദിക്കെതിരെ മത്സരിക്കുന്നുണ്ട്. അദ്ദേഹം ആന്റി കറപ്ഷൻ ഡൈനാമിത് പാർട്ടി രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ സെന്റർ ചെന്നൈയിവും അദ്ദേഹം മത്സരിക്കുന്നുണ്ട്.

മുൻ ജവാൻ

തങ്ങൾക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിനു പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാൻ തേജ് ബഹദൂർ യാദവ് സ്വതന്ത്രനായി മോദിക്കെതിരെ മത്സരിക്കുന്നുണ്ട്.

ബനാറാസ് ഹിന്ദു സർവ്വകലാശാല പ്രൊഫസർ വിശ്വംബഹർ മിശ്ര, ആന്ഘ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ ഫ്‌ളൂറോയിഡ് ബാധിധരായ നൽഗോണ്ട്, പ്രകാശം എന്നിവരും മത്സിക്കാനുണ്ട്. ഭീം ആർമി അദ്ധ്യക്ഷൻ ചന്ദ്ര ശേഖര ആസാദ് മത്സരിക്കുമെന്നറിയിച്ചിരുന്നെങ്കിലും പിൻമാറി.

കോൺഗ്രസ് അജയ് റായിയേയും എസ്.പി-ബി.എസ്.പി ശാലിനി യാദവിനെയുമാണ് മോദിക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത്.

Read More >>