നിര്‍മല -ആര്‍.ബി.ഐ ബോര്‍ഡ് അം​ഗങ്ങളുടെ ചര്‍ച്ച ഇന്ന്

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനവും ധനകമ്മി പിടിച്ചു നിർത്താനുള്ള ശ്രമങ്ങളും വിശകലനം ചെയ്യും.

നിര്‍മല -ആര്‍.ബി.ഐ ബോര്‍ഡ് അം​ഗങ്ങളുടെ ചര്‍ച്ച ഇന്ന്

ബജറ്റ് അവതരണത്തിനു ശേഷമുള്ള വിശകലന ചർച്ചകൾക്കായി ധനമന്ത്രി നിർമല സീതാരാമൻ റിസർവ് ബാങ്ക് ബോർഡ് അംഗങ്ങളുമായി ഇന്ന് ചർച്ച നടത്തും. ബജറ്റിൽ പ്രഖ്യാപിച്ച വിഷയങ്ങളും സാമ്പത്തിക കാര്യങ്ങളുമാണ് പ്രധാന ചർച്ചവിഷയം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനവും ധനകമ്മി പിടിച്ചു നിർത്താനുള്ള ശ്രമങ്ങളും വിശകലനം ചെയ്യും.

2024-25 വർഷത്തോടെ രാജ്യത്തെ അഞ്ചു ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാക്കുമെന്ന് ബജറ്റ് അവതരണത്തിൽ നിർമല പറഞ്ഞിരുന്നു. ഏവിയേഷൻ , മാദ്ധ്യമം, ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം നടത്താനും പ്രഖ്യാപനമുണ്ട് ഇത്തരം വിഷയങ്ങളും വിശകലന വിഷയങ്ങളാവും.

Read More >>