കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്; രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കും: വീണ നന്ദകുമാര്‍

'കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും' വീണ പറഞ്ഞു.

കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്; രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കും: വീണ നന്ദകുമാര്‍

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എന്റെ മാലാഖ'. പുതുമുഖം വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ആസിഫലിയുടെ കഥാപാത്രം സ്ലീവാച്ചന്റെ ഭാര്യയായിട്ടാണ് വീണ വേഷമിട്ടത്. ആസിഫിനോടൊപ്പം മികച്ച പ്രകടനമാണ് വീണ നടത്തിയത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വീണയുടെ വെളിപ്പെടുത്തല്‍. താന്‍ നന്നായി സംസാരിക്കണമെങ്കില്‍ രണ്ടെണ്ണം അടിക്കണം എന്നാണ് നടി പറയുന്നത്. വീണ അധികം സംസാരിക്കാത്ത ആളാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് നടിയുടെ പ്രതികരണം.

തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു വീണയുടെ പ്രതികരണം. എന്നാല്‍ തനിക്ക് അത്ര കപ്പാസിറ്റിയില്ലെന്നും താരം പറഞ്ഞു. 'കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും' വീണ പറഞ്ഞു.

സ്വകാര്യ ജീവിതത്തേക്കുറിച്ചും സംസാരിക്കാൻ വീണ മടികാട്ടിയില്ല. തനിക്ക് നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞെന്നും താരം വെളിപ്പെടുത്തി. ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ കൂട്ടിച്ചേർത്തു.

Is Cristiano Ronaldo the greatest of all time?

"I think he is. He's won with his country. He's done it with all the clubs he's been with. What he achieved for any team he played for is unbelievable."

-Ruud Gullit
pic.twitter.com/l0bM23PQQe

— Cristiano Ronaldo Fans (@TheRonaldoTeam) December 12, 2019 ">

Read More >>