മുംബൈയിലെ ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടത്; ലൂസിഫറിലെ ഐറ്റം ഡാന്‍സിനെ ന്യായീകരിച്ച് പൃഥ്വിരാജ്

നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങനെയാണ് സ്ത്രീ വിരുദ്ധമാകുന്നതെന്നാണ് പൃഥ്വിരാജിന്റെ ചോദ്യം. മുംബൈയിലെ ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളല്‍ നടക്കുന്നതായിട്ട് ആയിരുന്നോ കാണിക്കേണ്ടത് എന്നായിരുന്നു താരത്തിന്റെ ചോദ്യം

മുംബൈയിലെ ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടത്; ലൂസിഫറിലെ ഐറ്റം ഡാന്‍സിനെ ന്യായീകരിച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ 200 കോടി കളക്ഷനെന്ന നേട്ടവും ചിത്രം സ്വന്തമാക്കി. അതേസമയം ചിത്രത്തിലെ ഐറ്റം ഡാന്‍സിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായി. സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങളുടെ ഭാഗമാകില്ലെന്ന പൃഥ്വിരാജിന്റെ
പരാമര്‍ശത്തെ ബന്ധപ്പെടുത്തിയായിരുന്നു വിവാദങ്ങളുണ്ടായത്.

ഇപ്പോഴിതാ ലൂസിഫറിലെ ഐറ്റം ഡാന്‍സുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ്.
നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങനെയാണ് സ്ത്രീ വിരുദ്ധമാകുന്നതെന്നാണ് പൃഥ്വിരാജിന്റെ ചോദ്യം. മുംബൈയിലെ ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളല്‍ നടക്കുന്നതായിട്ട് ആയിരുന്നോ കാണിക്കേണ്ടത് എന്നായിരുന്നു താരത്തിന്റെ ചോദ്യം. 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

''ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ അതുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ ഞാന്‍ അവിടെ ഓട്ടംതുള്ളല്‍ കാണിച്ചാല്‍ അരോചകമാകില്ലേ?''- പൃഥ്വിരാജ് ചോദിക്കുന്നു.

സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയില്‍ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് പൃഥ്വിരാജ് മുമ്പ് ഫേസ്ബുക്കില്‍ ഒരു എഴുതിയിരുന്നു. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ പൃഥ്വി തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഐറ്റം ഡാന്‍സ് നമ്പര്‍ ഉള്‍പ്പെടുത്തിയതിനേയും നൃത്തരംഗങ്ങളിലെ ക്യാമറ ആംഗിളുകള്‍ സ്ത്രീ ശരീരത്തെ പ്രൊജക്റ്റ് ചെയ്ത് കാണിച്ചതിനേയും വിര്‍ശിച്ച് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.

Next Story
Read More >>