''നീയൊക്കെ ആരാധിച്ച് വളര്‍ത്തീട്ടല്ല ഞാന്‍ നടനായത്'' : മാസ് ഡയലോഗുമായി പൃഥിയുടെ 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഹണീബി ടു വിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഡ്രൈവിങ് ലൈസന്‍സ്'.

പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹണീബി ടു വിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ നായകന്‍മാര്‍. പൃഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആരാധകനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനുമായിട്ടാണ് സുരാജ് എത്തുന്നത്.

സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പൃഥിരാജിന്റെ കഥാപാത്രം പറയുന്ന ''നീയൊക്കെ കൂടി ആരാധിച്ച്,ആരാധിച്ച് വളര്‍ത്തീട്ടല്ല ഞാന്‍ നടനായത്'' എന്ന ആരാധകരെ കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗാണ് ട്രെയ്‌ലറിന്റെ മുഖ്യ ആകര്‍ഷണം. അനാര്‍ക്കലിക്കു ശേഷം പൃഥ്വിരാജ് സുകുമാരനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ആഢംബര കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള അടുപ്പവും സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. സുരേഷ് കൃഷ്ണ, ലാലു അലക്‌സ്, ശിവജി ഗുരുവായൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡിസംബര്‍ 20 ന് 'ഡ്രൈവിങ് ലൈസന്‍സ്' തീയേറ്ററുകളിലെത്തും.

">

Next Story
Read More >>