ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രം, നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ: പാര്‍വതി തിരുവോത്ത്

ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്, നിയമങ്ങള്‍ അശക്തമായതിനാല്‍ എല്ലാ വര്‍ഷവും നൂറ് കണക്കിന് ജീവനുകളാണ് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക.

ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രം, നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ: പാര്‍വതി തിരുവോത്ത്

ആസിഡ് ആക്രമണത്തിന്റെ അതിജീവന കഥപറയുന്ന ഛപാകിലെ അഭിനയത്തിന് ദീപിക പദുക്കോണിനെ പ്രശംസിച്ച് പാർവതി തിരുവോത്ത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഛപാകിൽ ആസിഡ് ആക്രമണത്തിനിരയായി അതിനെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായാണ് ദീപിക പദുകോണ്‍ എത്തിയത്.

തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ദീപികയെയും സംവിധായിക മേഘ്‌ന ഗുല്‍സാറിനെയും അഭിനന്ദിച്ച് താരം രം​ഗത്തുവന്നത്.

മാലതിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്നുവെന്നും ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാലതിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും പാര്‍വതി കുറിച്ചു.

ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്, നിയമങ്ങള്‍ അശക്തമായതിനാല്‍ എല്ലാ വര്‍ഷവും നൂറ് കണക്കിന് ജീവനുകളാണ് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക, ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ലെന്നും മറക്കാതിരിക്കുക, നമുക്ക് നമ്മള്‍ മാത്രമേയുള്ളൂ- പാര്‍വതിയുടെ പോസ്റ്റില്‍ പറയുന്നു.

ഉയരെ എന്ന മലയാള ചിത്രത്തില്‍ പാര്‍വതി ആസിഡ് ആക്രമണ ഇരയായ പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Next Story
Read More >>