മഹേഷായി സത്യദേവ്; ഫഹദ് ചിത്രം മഹേഷിന്‍റെ പ്രതികാരം തെലുങ്കില്‍, ടീസര്‍ പുറത്ത്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് മഹേഷായി വേഷമിട്ടിരുന്നത്.

മഹേഷായി സത്യദേവ്; ഫഹദ് ചിത്രം മഹേഷിന്‍റെ പ്രതികാരം തെലുങ്കില്‍, ടീസര്‍ പുറത്ത്

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ടീസര്‍ പുറത്ത്. 'ഉമ മഹേശ്വര ഉഗ്ര രൂപസ്യ' എന്നാണ് ചിത്രത്തിന്റെ പേര്.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് മഹേഷായി വേഷമിട്ടിരുന്നത്. തെലുങ്ക് പതിപ്പില്‍ സത്യദേവ് കാഞ്ചരണയാണ് ഫഹദിന്‍റെ വേഷം ചെയ്യുന്നത്. ഉമാ മഹേശ്വര റാവോ എന്നാണ് കഥാപാത്രത്തിന്റെ പേര്. മഹാ വെങ്കടേഷ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിൽ സുഹാസ്, സത്യദേവ് കാഞ്ചരണ, വികെ നരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത്. 'ബാഹുബലി' നിര്‍മാതാക്കളായ അര്‍ക മീഡിയ വര്‍ക്ക്സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 17 ന് തിയറ്ററുകളിലെത്തും.

Next Story
Read More >>