'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്': പൗരത്വ ബില്ലില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തന്‌റെ ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് 'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' എന്ന് ലിജോ കുറിച്ചു.

ദേശീയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തന്‌റെ ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് 'ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്' എന്ന് ലിജോ കുറിച്ചു.

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമില്ലെന്നും കേരളം ഇത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്. രാജ്യത്തിൻറെ പല കോണുകളിൽ നിന്ന് ഉയർന്ന് വരുന്ന പ്രതിഷേധം സ്വാഭാവികമാണ്. എന്നാൽ പ്രതിഷേധങ്ങൾ പരിധി വിടരുത്. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. വിവിധ മതത്തിൽ വിശ്വാസിക്കുന്നവരുടെയും മതങ്ങളിൽ വിശ്വാസിക്കാത്തവരുടെയും ഇടമാണ് കേരളം. അതുകൊണ്ട് തന്നെ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും കേരളത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Read More >>