കാമാത്തിപ്പുരയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവായി ആലിയ ഭട്ട്; ഗാംഗുബായ് കത്തിയവാഡിയിലെ ആദ്യ പോസ്റ്റർ പുറത്ത്.

പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ സ്ത്രീ കഥാപാത്രമാണ് ആലിയയുടേതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്

കാമാത്തിപ്പുരയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവായി ആലിയ ഭട്ട്; ഗാംഗുബായ് കത്തിയവാഡിയിലെ ആദ്യ പോസ്റ്റർ പുറത്ത്.

അധോലോക രാജ്ഞിയായി ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട് വേഷമിടുന്ന ഗാംഗുബായ് കത്തിയവാഡിയിലെ ആദ്യ പോസ്റ്റർ പുറത്ത്.

പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ സ്ത്രീ കഥാപാത്രമാണ് ആലിയയുടേതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

സഞ്ജയ് ലീല ബൻസാലിയാണ് സംവിധാനം. ചതിയിലകപ്പെട്ട് കാമാത്തിപ്പുരയിൽ എത്തുകയും ലൈംഗികത്തൊഴിൽ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത ഗംഗുബായ് എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ഹുസൈൻ സെയ്ദിയുടെ മാഫിയ ക്യൂൻസ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗംഗുബായ് ഒരുങ്ങുന്നത്.

Read More >>