'രണ്ടു പേരും വാക്കുകൊണ്ടും ഊക്കു കൊണ്ടും പോരടിക്കുമ്പോൾ ഞാൻ ടെൻഷനടിച്ചു പണ്ടാരമടങ്ങകയായിരുന്നു':അയ്യപ്പനും കോശിയും റിവ്യു

നല്ല വില്ലത്തരുള്ള ആ കഥാപാത്രം രാജു ഉജ്വലമാക്കുമ്പോൾ അതിനെ മറി കടക്കുന്ന തരത്തിൽ ബിജുവിന്റെ അയ്യപ്പൻ.

പൃഥിരാജ്- ബിജുമേനോന്‍ കൂട്ടുകെട്ടില്‍ തിയറ്ററുകളിലെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ റിവ്യു, പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു....

കുട്ടിക്കാലത്ത് നസീറും ജയനും സ്റ്റണ്ട് നടക്കുമ്പോൾ ഞാൻ ടെൻഷനടിച്ചു പണ്ടാരമടങ്ങിയിട്ടുണ്ട്. നസീറും തോൽക്കാൻ പാടില്ല. ജയനും തോൽക്കാൻ പാടില്ല. രണ്ടു പേരും എന്റെ ജീവനാണ്. ഒരാളോടുള്ള സ്നേഹം മറ്റേയാളോടുള്ള സ്നേഹത്തിൽ നിന്ന് ഒട്ടും കുറവല്ല. ആര് തോറ്റാലും എനിക്ക് സങ്കടമാകും. മാത്രമല്ല, മിക്ക സിനിമകളിലും അവർ കുട്ടിക്കാലത്ത് വേർപിരിഞ്ഞു പോയ സഹോദരങ്ങളാകും.

അറിയപ്പെടാത്ത രഹസ്യം, നായാട്ട്, സഞ്ചാരി, ലവ് ഇൻ സിംഗപ്പൂർ, അന്ത:പുരം: അങ്ങിനെ എന്റെ ശ്വാസം നിലച്ചു പോയ എത്ര സിനിമകൾ.മമ്മുട്ടിയും മോഹൻ ലാലും അത്രയും സംഘർഷമുണ്ടാക്കിയ ഒരു സിനിമ ഓർമയിലില്ല.

ഇന്നലെയാണ് അത്രയും ടെൻഷനിൽ ഒരു സിനിമ കണ്ടത്. അയ്യപ്പനും കോശിയും. സച്ചിയെ സമ്മതിക്കണം. ആദ്യ സീൻ മുതൽ ക്ലൈമാക്സ് വരെ ഒരു സെക്കന്റ് പോലും എനിക്ക് ബോറടിടിച്ചില്ല. മൂന്ന് മണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞില്ല. അമ്മാതിരി ത്രില്ലർ. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും. നല്ല വില്ലത്തരുള്ള ആ കഥാപാത്രം രാജു ഉജ്വലമാക്കുമ്പോൾ അതിനെ മറി കടക്കുന്ന തരത്തിൽ ബിജുവിന്റെ അയ്യപ്പൻ.

രണ്ടു പേരും വാക്കുകൊണ്ടും ഊക്കു കൊണ്ടും പോരടിക്കുമ്പോൾ ഞാൻ ടെൻഷനടിച്ചു പണ്ടാരമടങ്ങകയായിരുന്നു ..

എടുത്തു പറയേണ്ട ഒരു സംഗതി രഞ്ജിതിന്റെ തകർപ്പൻ അഭിനയമാണ്. ( ഇക്കാര്യം പറയാതെ ഈ പോസ്റ്റ് പൂർണമാകില്ലെന്നാണ് കുഞ്ഞിമ്മുവിന്റെ അഭിപ്രായം )

എൻ ബി : ഇത് ബുദ്ധിജീവികൾക്കു വേണ്ടി എഴുതിയതല്ല. ബുദ്ധിയുറക്കാത്ത പ്രായത്തിൽ നസീറിന്റെയും ജയന്റെയും ത്രില്ലറുകൾ കണ്ട് കയ്യടിച്ചവർക്കുള്ളതാണ്. ഇeപ്പാഴും ബുദ്ധിയുറക്കാത്ത എന്നെ പോലുള്ളവർക്കും

Next Story
Read More >>