'സുഡാനി ഫ്രം ഐവറികോസ്റ്റ്' , കോഴിക്കോട് ഗോകുലത്തിനെതിരെ കളിച്ച താരത്തിന്റെ കഥ

കേരളത്തിലെത്തി ഒരു മാസത്തിനു ശേഷം കൊല്‍ക്കത്തന്‍ ക്ലബായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗില്‍ കരാറിലെത്തിയതോടെ ഇദ്ദേഹത്തിന്റെ ജീവിതം മാറി. തുടര്‍ന്ന് ഷില്ലോംഗ് ക്ലബായ ലാന്‍സിംഗ് എഫ്.സിയില്‍ കളിച്ച താരത്തെ സീസണിന് മുന്നോടിയായാണ് നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ് ടീമിലെത്തിച്ചത്.

സുഡാനി ഫ്രം ഐവറികോസ്റ്റ് , കോഴിക്കോട് ഗോകുലത്തിനെതിരെ കളിച്ച താരത്തിന്റെ കഥ

കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ നൈജീരിയന്‍ ഫുട്‌ബോള്‍ താരം സുടുവിനെ മലയാളി മറന്നിട്ടുണ്ടാകില്ല. സമാനമായ കഥയാണ് ഇന്നലെ ഗോകുലം കേരളാ എഫ്.സിക്കെതിരെ കളിച്ച മിനര്‍വയുടെ പ്രതിരോധ താരം ലാന്‍സിന്‍ ടുറെയുടേത്. ഇന്ത്യയിലെത്തി കേരളത്തില്‍ സെവന്‍സ് കളിച്ച താരത്തിന്റെ കഥ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2015 തുടക്കത്തിലാണ് ഒരു ഏജന്റിന്റെ വാക്ക് കേട്ട് ടുറെ കൊല്‍ക്കത്തിയിലെത്തുന്നത്. പ്രൊഫണല്‍ ഫുട്‌ബോള്‍ ക്ലബുമായി കാരാറായിരുന്നു വാഗ്ദാനം. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടഞ്ഞ സമയത്തായിരുന്നു ഇദ്ദേഹത്തിന്റെ വരവ്. ഇതോടെ ഇന്ത്യയില്‍ കുടുങ്ങിയ ടുറെ പണത്തിനായി മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചു.

തിരിച്ചു പോവുക എന്നത് മുന്നിലുണ്ടായിരുന്നില്ല. ഇവിടെ നില്‍ക്കാന്‍ പണം ആവശ്യമായിരുന്നു. അതിനാല്‍ സെവന്‍സ് കളിച്ചു. ടുറെ പറയുന്നു. വിവിധ ക്ലബുകള്‍ക്ക് കളിച്ച ഇദ്ദേഹം കോഴിക്കോടും മഞ്ചേരിയിലുമടക്കം പന്തു തട്ടി.

കേരളത്തിലെത്തി ഒരു മാസത്തിനു ശേഷം കൊല്‍ക്കത്തന്‍ ക്ലബായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗില്‍ കരാറിലെത്തിയതോടെ ഇദ്ദേഹത്തിന്റെ ജീവിതം മാറി. തുടര്‍ന്ന് ഷില്ലോംഗ് ക്ലബായ ലാന്‍സിംഗ് എഫ്.സിയില്‍ കളിച്ച താരത്തെ സീസണിന് മുന്നോടിയായാണ് നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബ് ടീമിലെത്തിച്ചത്. ടീമിന്റെ ആദ്യ വിജയത്തില്‍ ഇരട്ട ഗോളുകളുമായി താരം വരവറിയിച്ചുരുന്നു.

ഞായറാഴ്ച കോഴിക്കോട് നടന്ന മത്സരത്തില്‍ ഗോകുലം ഒരു ഗോളിന് വിജയിക്കുകയായിരുന്നു.

Read More >>