ഏഷ്യന്‍ ടീമുകളോട് പോരാടിക്കാനുളള കരുത്ത് ഇന്ത്യക്കുണ്ട്‌

ഗുര്‍പ്രീത് സിംഗ് സിദ്ദുവിന്റെ പ്രകടനമാണ് കളി ഇന്ത്യയ്ക്കനുകൂലമാക്കിയത്. കോച്ചിനും ഇക്കാര്യത്തില്‍ തകര്‍ക്കമില്ല. ഗുര്‍പ്രീത് കഴിവുള്ള താരമാണെന്നും ഇന്നത്തെ മത്സരത്തില്‍ താരം അദ്ദേഹത്തിന്റെ കടമ നിര്‍വഹിച്ചെന്നും കോച്ച് പറഞ്ഞു.

ഏഷ്യന്‍ ടീമുകളോട് പോരാടിക്കാനുളള കരുത്ത് ഇന്ത്യക്കുണ്ട്‌

21 വര്‍ഷങ്ങള്‍ക്ക് നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ചൈനയെ അവരുടെ നാട്ടില്‍ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെന്‍ സംതൃപ്തനാണ്. പ്രതിരോധവും ഗോളിയുടെ മികവിനെയും കോച്ച് എടുത്തു പറഞ്ഞു.

ഗുര്‍പ്രീത് സിംഗ് സിദ്ദുവിന്റെ പ്രകടനമാണ് കളി ഇന്ത്യയ്ക്കനുകൂലമാക്കിയത്. കോച്ചിനും ഇക്കാര്യത്തില്‍ തകര്‍ക്കമില്ല. ഗുര്‍പ്രീത് കഴിവുള്ള താരമാണെന്നും ഇന്നത്തെ മത്സരത്തില്‍ താരം അദ്ദേഹത്തിന്റെ കടമ നിര്‍വഹിച്ചെന്നും കോച്ച് പറഞ്ഞു. എല്ലാതാരങ്ങളും കഠിനാദ്ധ്വാനമാണ് മൈതാനത്ത് നടത്തിയതെന്നും സന്തോഷവാനാണെന്നും േേകാച്ച് പറഞ്ഞു.

'' മത്സരം കടുപ്പമുള്ളതാണെന്നാണ് എന്റെ അഭിപ്രായം. രണ്ടു ടീമുകളും വിജയത്തിനായി കളിച്ചു. ചൈനയുടെ കൈയിലായിരുന്നു കൂടുതല്‍ സമയം പന്ത്. നിരവധി ഗോളവസരങ്ങളും ചൈനയ്ക്ക് ലഭിച്ചു. എന്നാല്‍ ഇതിനെ ടീം നന്നായി പ്രതിരോധിച്ചു. ഏഷ്യാകപ്പിന് മുന്നോടിയായി മികച്ച ടീമുകളുമായി മത്സര പരിചയം ഉണ്ടാവുക എന്നതാണ് പ്രധാനം, കോച്ച് പറഞ്ഞു.

ഇന്ത്യയ്ക്ക് ഏഷ്യയിലെ മികച്ച ടീമുകളുടെ തരത്തില്‍ കളിക്കാനാകില്ലെങ്കിലും അവരോട് പോരാടാനുള്ള ശക്തി ടീമിനുണ്ടെന്നും സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റെന്‍ പറഞ്ഞു.

Read More >>