ലോങ്ജംപില്‍ ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്

കഴിഞ്ഞ ഫെഡറേഷന്‍ കപ്പിലും നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

ലോങ്ജംപില്‍ ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്

ഭുവനേശ്വറില്‍ നടക്കുന്ന 58ാമത് ദേശിയ നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. 8.20 മീറ്റര്‍ ചാടിയാണ് 19 കാരന്‍ റെക്കോര്‍ഡിട്ടത്. 2016 ജൂലൈയില്‍ അന്‍കിത് ശര്‍മ്മ സ്ഥാപിച്ച 8.19 മീറ്റര്‍ റെക്കോര്‍ഡാണ് ശ്രീശങ്കര്‍ തീരുത്തിയത്.

ആദ്യ ചാട്ടത്തില്‍ 7.95 പിന്നിട്ട ശ്രീശങ്കര്‍ രണ്ടാം ചാട്ടം പിഴച്ചു. മൂന്നാം ചാട്ടത്തില്‍ 8.11 ചാടി മികച്ച വ്യക്തിഗത സമയം കുറിച്ചു. മാര്‍ച്ചില്‍ ഫെഡറേഷന്‍ കപ്പില്‍ കുറിച്ച 7.99ആയിരുന്നു മുമ്പത്തെ മികച്ച സമയം. നാലാം ചാട്ടവും പിഴച്ച ശ്രീശങ്കര്‍ അഞ്ചാം ചാട്ടത്തില്‍ റെക്കോര്‍ഡിട്ടു.

എട്ട് മീറ്റര്‍ കടക്കണം എന്നതായിരുന്നു മത്സരത്തിനു മുന്നേയുള്ള തീരുമാനം. 2020 ഒളിംപിക്‌സാണ് ലക്ഷ്യം ശ്രീശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ ഫെഡറേഷന്‍ കപ്പിലും നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Read More >>