20 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് എറിഞ്ഞിട്ട് ഇന്ത്യന്‍ താരം

1997-98 കാലത്ത് ഡല്‍ഹി താരം രാഹുല്‍ സംഗ്വിയുടെ 15 റണ്‍സിന് എട്ട് വിക്കറ്റ് നേട്ടമാണ് നദീം തകര്‍ത്തത്.

20 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് എറിഞ്ഞിട്ട് ഇന്ത്യന്‍ താരം

ചെന്നൈ: രണ്ട് ദശകമായുള്ള ലോക റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ താരം. എ ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് നേട്ടമാണ് വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡ് സ്പിന്നര്‍ ഷഹ്ബാസ് നദീം നേടിയത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ നദീം പത്ത് റണ്‍സ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തില്‍ ജാര്‍ഥണ്ഡ് ഏഴ് വിക്കറ്റിന് വിജയിച്ചു.

1997-98 കാലത്ത് ഡല്‍ഹി താരം രാഹുല്‍ സംഗ്വിയുടെ 15 റണ്‍സിന് എട്ട് വിക്കറ്റ് നേട്ടമാണ് നദീം തകര്‍ത്തത്.

Read More >>