ഐ ലീഗ് കാണികളില്‍ കോഴിക്കോട് ലീഡ് ചെയ്യുന്നു

ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ചെന്നൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ ഷില്ലോങ് ലജോങ് എന്നിവര്‍ക്ക് മൂന്ന് പോയിന്റ് വീതവും ഗോകുലം കേരളാ എഫ്.സി മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മിനര്‍വ പഞ്ചാബ് എഫ്.സി എന്നിവര്‍ക്ക് ഓരോ പോയിന്റും വീതമാണ്.

ഐ ലീഗ് കാണികളില്‍ കോഴിക്കോട് ലീഡ് ചെയ്യുന്നു

കോഴിക്കോട്: ഐ ലീഗ് ആദ്യ ആഴ്ചയില്‍ കാണികളുടെ എണ്ണത്തില്‍ കോഴിക്കോടിന് ഒന്നാം സ്ഥാനം. അഞ്ച് മത്സരങ്ങളില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗോകുലം കേരളാ എഫ്.സി മോഹന്‍ ബഗാന്‍ മത്സരം കാണാനാണ് ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയത്. 28437 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം കോഴിക്കോട് നടന്ന മത്സരം കണ്ടത്.

ഇംഫാലിലെ ഖുമന്‍ ലുംപാക് സ്റ്റേഡിയത്തില്‍ നടന്ന നേരോക്കാ എഫ്.സി ഈസ്റ്റ് ബംഗാള്‍ മത്സരത്തിലും കാണികളുടെ എണ്ണം 20000 കടന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന മത്സരത്തില്‍ 26412 പേര്‍ കളി നേരിട്ട് കണ്ടു.

ഇംഫാലിലെ ഖുമന്‍ ലുംപാക് സ്റ്റേഡിയത്തില്‍ നടന്ന നേരോക്കാ എഫ്.സി ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ നിന്നും

ഷില്ലോംഗ് ലജോംഗ് ഐസ്വാള്‍ എഫ്.സി മത്സരം കാണാന്‍ 14699 പേര്‍ ഷില്ലോംഗിലെ ജവഹര്‍ലാല്‍ നെഹറു സ്‌റ്റേഡിയത്തില്‍ എത്തി. തു ദേവിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മിനര്‍വ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരം കണാനെത്തിയത് 8591 പേരാണ്. ചെന്നൈ സിറ്റി എഫ്.സിയും ഇന്ത്യന്‍ ആരോസും തമ്മില്‍ കോയമ്പത്തൂരില്‍ നടന്ന മത്സരം 8262 പേരാണ് നേരിട്ട് കണ്ടത്.

ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ചെന്നൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ ഷില്ലോങ് ലജോങ് എന്നിവര്‍ക്ക് മൂന്ന് പോയിന്റ് വീതവും ഗോകുലം കേരളാ എഫ്.സി മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മിനര്‍വ പഞ്ചാബ് എഫ്.സി എന്നിവര്‍ക്ക് ഓരോ പോയിന്റും വീതമാണ്. ഐസ്വാളും നേരോക്കയും ഇന്ത്യന്‍ ആരോസും ആദ്യ കളി തോറ്റു. ഐ ലീഗിലെ പുതുക്കകാരനായ റിയല്‍ കാശ്മീര്‍ എഫ്.സിയുടെ ആദ്യ മത്സരം ഒക്ടോബര്‍ 31 ന് മിനര്‍വയോടാണ്.

Read More >>