കേരളാ പ്രീമിയര്‍ ലീഗ് ഡിസംബര്‍ 16ന്

ഗ്രൂപ്പ് എ യില്‍ ആര്‍.എഫ്.സി കൊച്ചി, സാറ്റ് തിരൂര്‍, എസ്.ബി.ഐ തിരുവനന്തപുരം, എഫ്.സി തൃശൂര്‍, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി (റിസര്‍വ്), ഇന്ത്യന്‍ നേവി എന്നീ ടീമുകളാണ് കളിക്കുക. ഗോകുലം കേരളാ എഫ്.സി, കോവളം എഫ്.സി, എഫ്.സി കേരള, ക്വാര്‍ട്‌സ് എഫ്.സി, ഗോള്‍ഡന്‍ ത്രെഡ് എഫ്.സി എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലും ഉള്‍പ്പെടുന്നു.

കേരളാ പ്രീമിയര്‍ ലീഗ് ഡിസംബര്‍ 16ന്

കൊച്ചി: കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന കേരളാ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന് ഡിസംബര്‍ 16ന് തുടങ്ങും. സംസ്ഥാനത്തിന്റെ വിവധ ജില്ലകളില്‍ നിന്നായി 11 ടീമുകളാണ് ഇക്കൊല്ലം ലീഗില്‍ മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി ഹോം എവേ രീതിയിലാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പില്‍ ആദ്യ സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമിയില്‍ കടക്കും.

ഗ്രൂപ്പ് എ യില്‍ ആര്‍.എഫ്.സി കൊച്ചി, സാറ്റ് തിരൂര്‍, എസ്.ബി.ഐ തിരുവനന്തപുരം, എഫ്.സി തൃശൂര്‍, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി (റിസര്‍വ്), ഇന്ത്യന്‍ നേവി എന്നീ ടീമുകളാണ് കളിക്കുക. ഗോകുലം കേരളാ എഫ്.സി, കോവളം എഫ്.സി, എഫ്.സി കേരള, ക്വാര്‍ട്‌സ് എഫ്.സി, ഗോള്‍ഡന്‍ ത്രെഡ് എഫ്.സി എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലും ഉള്‍പ്പെടുന്നു.

16ന് വൈകീട്ട് 6.30ന് മഹാരാജാസ് ഫ്‌ളഡ് ലിറ്റ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആര്‍.എഫ്.സി കൊച്ചിയും കേരളാ ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമും തമ്മില്‍ ഏറ്റുമുട്ടും. ഗോകുലം കേരള എഫ്.സിയാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാര്‍.

Read More >>