ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമില്‍ ബൂമ്രയില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ജനുവരി 12ന് സിഡ്‌നിയിലാണ് തുടങ്ങുന്നത്. ജനുവരി 23നാണ് ന്യൂസിലാന്റിനെതിരായ അഞ്ച് ഏകദനിങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമില്‍ ബൂമ്രയില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കും ന്യൂസിലാന്റിനെതിരെയുള്ള ഏകദിന, 20 ട്വന്റി പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ ജസ്പ്രിത് ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരനായി മുഹമ്മദ് സിറാജ് ടീമിലെത്തി. ന്യൂസിലാന്റിനെതിരായ 20 ട്വന്റി ടീമിലേക്ക് സിദ്ധാര്‍ത്ഥ് കൗള്‍ ഇടംനേടി.

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ബൂമ്രയ്ക്ക് വിശ്രമം അനുവദിക്കേണ്ടതിനാലാണ് ടീമില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഓസീസിനെതിരായ നാല് ടെസ്റ്റുകളില്‍ നിന്നായി ബൂമ്ര 21 വിക്കറ്റ് നേടിയിരുന്നു.


ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ജനുവരി 12ന് സിഡ്‌നിയിലാണ് തുടങ്ങുന്നത്. ജനുവരി 23നാണ് ന്യൂസിലാന്റിനെതിരായ അഞ്ച് ഏകദനിങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരിയില്‍ ന്യൂസിലാന്റിനെതിരെ മൂന്ന് 20 ട്വന്റിയും ഇന്ത്യ കളിക്കുന്നുണ്ട്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍