ഇന്ത്യയ്ക്ക് മുന്നിൽ തായലാന്റ് വീണു; ഛേത്രിക്ക് മുന്നിൽ സാക്ഷാൽ മെസിയും

55 വര്‍ഷത്തിന് ശേഷം ആദ്യമായി ഏഷ്യന്‍ കപ്പില്‍ വിജയം നേടുന്ന ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

ഇന്ത്യയ്ക്ക് മുന്നിൽ തായലാന്റ് വീണു; ഛേത്രിക്ക് മുന്നിൽ സാക്ഷാൽ മെസിയും

അബുദാബി: തായലാന്റിനെതിരെ മത്സരത്തിൽ വമ്പൻ വിജയവുമായി (4-1) ഇന്ത്യയ്ക്ക് ഏഷ്യൻകപ്പിൽ ​ഗംഭീര തുടക്കമാണ് ലഭിച്ചത്. അവസാനമായി ഇന്ത്യ കളിച്ച 2011ലെ ഏഷ്യന്‍ കപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ 4-0ത്തിന് ഓസ്‌ട്രേലിയയോട് തോറ്റാണ് തുടങ്ങിയത്. ഇത് പഴയ ഇന്ത്യയല്ലെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്. ചരിത്ര വിജയത്തിനൊപ്പം ഛേത്രി മെസിയെയും മറികടന്ന് വമ്പൻ നേട്ടവും ഇന്നത്തെ മത്സരത്തിൽ സ്വന്തമാക്കി.

ഛേത്രിയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിലെ ഹൈലേറ്റ്. ഇതോടെ 67 ഗോളുകളുമായി ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോള്‍ വേട്ടക്കാരില്‍ (നിലവിലെ താരങ്ങളില്‍) രണ്ടാമതെത്തി. 65 ​ഗോളുകളുള്ള സാക്ഷാല്‍ മെസിയെ പിന്തണിയ ഛേത്രിക്ക് മുന്നില്‍ ഇനിയുള്ളത് കിസ്റ്റിയാനോ റൊണാള്‍ഡോ മാത്രം. 85 ​ഗോളുകളാണ് റൊണാൾഡോയുടെ നേട്ടം. 27-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഛേത്രി മെസ്സിയെ മറികടന്നു. പിന്നീട് 46-ാം മിനിറ്റില്‍ ആഷിഖില്‍ നിന്ന് ലഭിച്ച പാസ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 67-ാം ഗോളും പൂര്‍ത്തിയാക്കി.


55 വര്‍ഷത്തിന് ശേഷം ആദ്യമായി ഏഷ്യന്‍ കപ്പില്‍ വിജയം നേടുന്ന ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 1964 ല്‍ ഹോങ്കോങിനെയായിരുന്നു ഇന്ത്യ അവസാനമായി തോല്‍പ്പിച്ചത്. 3-1ന്റെ ആ വിജയമായിരുന്നു ഇന്ത്യയുടെ ഏഷ്യാകപ്പിലെ മികച്ച നേട്ടം.Read More >>