ജിനേഷ് മടപ്പള്ളി അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

ജിനേഷ് മടപ്പള്ളിയുടെ അവസാന കവിതാ സമാഹാരമായ"വിള്ളൽ"ചടങ്ങിൽ പ്രകാശനം നിർവ്വഹിച്ചു.

ജിനേഷ് മടപ്പള്ളി അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

വടകര: ജിനേഷ് മടപ്പള്ളി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കവിതാ പുരസ്ക്കാരം കവിയും തത്സമയം ഓൺലൈൻ ചീഫ് സബ് എഡിറ്ററുമായ കുഴൂർ വിത്സണ്‍ നടന്‍ വി.കെ ശ്രീരാമനില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങ് കഥാകൃത്ത് ബെന്യാമിന്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. പി പവിത്രൻ, വീരാന്‍ കുട്ടി, ശിവദാസ് പുറമേരി, ബി.ഹിരൺ എന്നിവർ പ്രസംഗിച്ചു.

കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പള്ളി ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ജിനേഷ് മടപ്പള്ളി അനുസ്മരണവും,സെമിനാറും രാവിലെ വടകര സാന്‍ഡ് ബാങ്ക്സില്‍ പ്രശസ്ത കഥാകൃത്ത് വി.ആർ സുധീഷ് ഉൽഘാടനം ചെയ്തു. രാജേന്ദ്രൻ എടത്തുംകര അദ്ധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, വിമീഷ് മണിയൂർ എന്നിവർ സംസാരിച്ചു.

വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറിൽ പി.രാമൻ, ഡോ:കെ.എം ഭരതൻ,ഡോ:എം.സി അബ്ദുൾ നാസർ, വി.കെ ജോബിഷ്,കെ.വി സജയ്, പി.ഹരീന്ദ്രനാഥ്, ആർ.ഷിജു, ലിജീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

ജിനേഷ് മടപ്പള്ളിയുടെ അവസാന കവിതാ സമാഹാരമായ"വിള്ളൽ"ചടങ്ങിൽ പ്രകാശനം നിർവ്വഹിച്ചു.

Read More >>