മാന്‍ ബുക്കര്‍ പുരസ്ക്കാരം ഒമാനില്‍ നിന്നുള്ള ജോഖ അല്‍ഹാത്തിക്ക്

ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്ക്കാരം ആദ്യമായി അറബി സാഹിത്യത്തെ തേടിയെത്തി

മാന്‍ ബുക്കര്‍ പുരസ്ക്കാരം ഒമാനില്‍ നിന്നുള്ള ജോഖ അല്‍ഹാത്തിക്ക്

ലണ്ടന്‍ : വിഖ്യാതമായ മാന്‍ ബുക്കര്‍ പുരസ്ക്കാരം ഒമാനില്‍ നിന്നുള്ള ജോഖ അല്‍ഹാത്തിക്ക്. ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്ക്കാരം ആദ്യമായി അറബി സാഹിത്യത്തെ തേടിയെത്തി . 'സെലെസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്ക്കാരം .


ഒമാനിലും യുകെയിലുമായി പഠനം പൂര്‍ത്തിയാക്കിയ അല്‍ഹാര്‍ത്തി മൂന്ന് നോവലുകളും രണ്ട് ലഘുനോവലുകളും രചിച്ചിട്ടുണ്ട് . എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ ക്ലാസിക് അറബിക് കവിതയില്‍ പഠനം നടത്തിയ ജോഖ മസ്കറ്റിലെ സുല്‍ത്താന്‍ ഖ്വാബൂസ് സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു

64,000 ഡോളറാണ് മാന്‍ ബുക്കര്‍ സമ്മാനത്തുക. യുഎസ് എഴുത്തുകാരിയായ മെരിലിന്‍ ബൂത്ത് ആണ് അല്‍ഹാര്‍ത്തിയുടെ വിവര്‍ത്തക.