'തിരക്കില്‍ ഒരു കടല്‍ 'നാളെ പ്രകാശിതമാവും

കവിയും അദ്ധ്യാപികയുമായ ഇന്ദുലേഖ പരമേശ്വരന്റെ പ്രഥമ കവിതാ സമാഹാരമാണു തിരക്കില്‍ ഒരു കടല്‍. തൃശ്ശൂര്‍ ജില്ലയിലെ ഐരാണിക്കുളത്തെ ഗൌരീശങ്കരം ഓഡിറ്റോറിയത്തിലാണു പ്രകാശനച്ചടങ്ങ്.

ഐരാണിക്കുളം : കവിയും ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂളിലെ അദ്ധ്യാപികയുമായ ഇന്ദുലേഖ പരമേശ്വരന്റെ പ്രഥമ കവിതാ സമാഹാരം തിരക്കില്‍ ഒരു കടല്‍ നാളെ (മെയ് 5 -ഞായര്‍ ) പ്രകാശിതമാകും . രാവിലെ പത്ത് മണിക്ക് ഐരാണിക്കുളം ഗൌരീശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ സച്ചിദാനന്ദന്‍ പുഴങ്കരയാണു പ്രകാശനം നിര്‍വ്വഹിക്കുക. പാപ്പാത്തി പുസ്തകങ്ങളാണു പ്രസാധകര്‍.


പുസ്തകങ്ങളെക്കുറിച്ച് കവിയുടെ വാക്കുകള്‍

" ജീവിതത്തിലേയ്ക്ക് ചില വ്യക്തികൾ കടന്നു വരുംപോലെയാണ് ചില പുസ്തകങ്ങൾ.ഏറ്റവും അനുയോജ്യമായ സമയങ്ങളിൽ കയറിവന്ന് നമ്മിൽ നിറയുന്നു. അത്തരം തോന്നലുണർത്തുന്ന വ്യക്തികളുടെ കാര്യത്തിൽ അപൂർവ്വമായെങ്കിലും അത് തെറ്റായിരുന്നുവെന്ന തിരിച്ചറിവുണ്ടായേക്കാം; അവരിൽ നിന്ന് നാം ഇറങ്ങിപ്പോന്നേക്കാം.പക്ഷേ, പുസ്തകങ്ങൾ അങ്ങനെയല്ല. അവ മിഥ്യാധാരണകൾ ഉണർത്തില്ല.ഇറങ്ങിപ്പോരാനേ കഴിയാതെ അവയിൽ നാം കുരുങ്ങിക്കിടന്നേക്കാം..പ്രിയം ജനിപ്പിച്ച എല്ലാ പുസ്തകങ്ങളേയും ഹൃദയം കൊണ്ട് ചേർത്തുപിടിക്കട്ടെ.


Read More >>