വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നതിന് രജനികാന്ത് വാങ്ങുന്ന പ്രതിഫലം 65 കോടി

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇനി അഭിനയിക്കുന്നത് കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന...

വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നതിന് രജനികാന്ത് വാങ്ങുന്ന പ്രതിഫലം 65 കോടി

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇനി അഭിനയിക്കുന്നത് കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ട് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് വേണ്ടി രജനീകാന്ത് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 കോടി രൂപയാണ് രജനി പ്രതിഫലം വാങ്ങുന്നത്.

40 ദിവസമാണ് ഈ ചിത്രത്തിന് വേണ്ടി സൂപ്പര്‍സ്റ്റാര്‍ അനുവദിച്ചിട്ടുള്ളത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.

Story by
Next Story
Read More >>