യുവതിയെ പ്രണയിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം

വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്നാരോപിച്ച് വലമ്പൂരിലെ ഒരു പറ്റം ആളുകള്‍ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു

യുവതിയെ പ്രണയിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം

പെരിന്തല്‍മണ്ണ: പ്രണയത്തില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് ഉപേക്ഷിച്ചു. പാതായ്ക്കര ചുണ്ടപറ്റ നാഷിദ്അലി (20) ആണ് മര്‍ദ്ദനത്തിന്നിരയായത്.

സംഭവത്തെ കുറിച്ച് യുവാവ് പറയുന്നത് ഇങ്ങനെ:

വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്നാരോപിച്ച് വലമ്പൂരിലെ ഒരു പറ്റം ആളുകള്‍ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. റയില്‍വെ ട്രാക്കില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയും പിന്നീട് ഒരു വീട്ടില്‍ കൊണ്ടുപോയി കാലുകള്‍ മേലോട്ട് കെട്ടി തൂക്കി കയ്യിലും കാലിലും കത്തി കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും ചെയ്തു. കാലിനടിയില്‍ തീ കൊണ്ട് പൊള്ളിച്ചു. അവിടെ നിന്ന് ഒരു മലയുടെ മുകളില്‍ കൊണ്ടുപോയി കൈകാലുകള്‍ അടിച്ച് തകര്‍ത്ത് മൂത്രം കുടിപ്പിച്ചു. പിന്നീട് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

കൈ, കാലുകള്‍ അടിയേറ്റ് തകര്‍ന്ന നിലയില്‍ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നൗഷാദ് അലി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പെരിന്തല്‍മണ്ണ എസ്.ഐ അറിയിച്ചു.

Read More >>