യോഗ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥന രീതിയോ അല്ല.

യോഗ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗ സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥന രീതിയോ അല്ല. എന്നാല്‍ യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

യോഗ എല്ലാവരും പരിശീലിക്കണമെന്നും ജീവിതശൈലി രോഗങ്ങള്‍ തരണം ചെയ്യാന്‍ യോഗ ചെയ്യുന്നതിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>