രാഹുലിനും കെജരിവാളിനും പാക് പ്രധാനമന്ത്രിയുമായി എന്താണ് ബന്ധം? മൂന്നുപേര്‍ക്കും ഒരേ അഭിപ്രായം, ഒരേ നിലപാട്- അമിത്ഷാ

യുവാക്കളേയും ന്യൂനപക്ഷങ്ങളേയും ഇരുവരും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഷാ ആരോപിച്ചു

രാഹുലിനും കെജരിവാളിനും പാക് പ്രധാനമന്ത്രിയുമായി എന്താണ് ബന്ധം? മൂന്നുപേര്‍ക്കും ഒരേ അഭിപ്രായം, ഒരേ നിലപാട്- അമിത്ഷാ

ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാഹുലും കെജരിവാളും പറയുന്നത് തന്നെയാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പറയുന്നതെന്നും അമിത്ഷാ ആരോപിച്ചു. നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പടിഞ്ഞാറൻ ഡൽഹിയിൽ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പലപ്പോഴും രാഹുൽ ഗാന്ധി ഒരു പ്രസ്താവന നടത്തും. കെജരിവാളും പ്രസ്താവന നടത്തും. ഉടൻ തന്നെ പാകിസ്താൻ പ്രധാനമന്ത്രിയും പ്രസ്താവന നടത്തും. യൂട്യൂബിൽ ഇവരുടെ പ്രസ്താവനകൾ നിങ്ങൾ നോക്കുകയാണെങ്കിൽ, ഇവ തമ്മിൽ സാമ്യമുള്ളതായി കാണാൻ കഴിയും. ഞാൻ എപ്പോഴും ചിന്തിക്കും എന്താണ് ഇവർ തമ്മിലുള്ള ബന്ധമെന്ന്. രാഹുലും കെജരിവാളും എന്താണോപറയുന്നത് ഇമ്രാൻ ഖാനും അതേ കാര്യമായിരിക്കും പറയുക."-അമിത്ഷാ പറഞ്ഞു.

യുവാക്കളേയും ന്യൂനപക്ഷങ്ങളേയും ഇരുവരും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഷാ ആരോപിച്ചു."ഇത്തരം ആളുകളുടെ കയ്യിൽ ഡൽഹി സുരക്ഷിതമായിരിക്കില്ല. കലാപകാരികളെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഭരണത്തിൽ തുടരാൻ അവകാശമില്ല. പാഴ് വാക്കുകൾ നടത്തുന്നതിൽ രാജ്യത്ത് ഒരു മത്സരം ഉണ്ടെങ്കിൽ അതിൽ കെജരിവാലിന് ഒന്നാം സമ്മാം കിട്ടും. ഞാൻ ഇവിടെ വന്നത് നിങ്ങളെ ഒരു കാര്യം ഓർമ്മിപ്പിക്കാനാണ്, നിങ്ങൾ നൽകിയ വാഗ്ദാനങ്ങൾ ഒരുപക്ഷേ നിങ്ങൾ മറന്നുകാണും. പക്ഷേ ഡൽഹിയിലെ ജനങ്ങളോ ബി.ജെ.പി പ്രവർത്തകരോ അത് മറന്നിട്ടില്ല."- അമിത്ഷാ പറഞ്ഞു.

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന മോദി സർക്കാരിനെപ്പോലെ ഒരു സർക്കാരാണോ അതോ നിരന്തരം പ്രതിഷേധം നടത്തുന്ന ഒരു സർക്കാരാണോ വേണ്ടതെന്ന് നിങ്ങളുടെ വോട്ടുകളാണ് തീരുമാനിക്കുന്നതെന്നും ഷാ റാലിയിൽ പറഞ്ഞു.

Read More >>